Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.ഡി റെയ്ഡ്: പിണറായി വിജയന് പിന്തുണ അറിയിച്ച് സംവിധായകൻ ആഷിഖ് അബു

text_fields
bookmark_border
ഇ.ഡി റെയ്ഡ്: പിണറായി വിജയന് പിന്തുണ അറിയിച്ച് സംവിധായകൻ ആഷിഖ് അബു
cancel

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന് പിന്തുണ അറിയിച്ച് സംവിധായകൻ ആഷിഖ് അബു. സമൂഹ മാധ്യമത്തിലൂടെയാണ് ആഷിഖ് നിലപാട് വ്യക്തമാക്കിയത്. ഇ.ഡിയുടെ പരിശോധന പൂർത്തിയായ ശേഷം വീടിന് പുറത്ത് സംഘടിച്ചിരുന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പിണറായി വിജയന്റെ ചിത്രത്തിനൊപ്പമാണ് നിലപാട് വ്യക്തമാക്കിയത്.

തന്നെ കൊലപ്പെടുത്താൻ നിയോഗിക്കപ്പെട്ട മാരിയോ മടിച്ചുനിൽക്കുന്നത് കണ്ട് ചെ പറഞ്ഞ അവസാന വാക്കുകൾ 'നീ എന്നെ കൊല്ലാൻ വന്നതാണെന്ന് എനിക്കറിയാം. നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലാൻ പോകുന്നത്' എന്ന് ചെ ഗുവാര, ബൊളീവിയൻ സൈനികനായ സാർജന്റ് മാരിയോ ടെറാനോട് പറഞ്ഞ വാക്കുകളാണ് പിണറായി വിജയന്റെ ചിത്രത്തിനോപ്പം അഷ്ഖ് അബു കുറിച്ചത്.

അതേസമയം, ഇ.ഡിയുടേത് കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്തി നൽകുന്ന കാര്യമാണ് സംഭവിച്ചതെന്നും തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇ.ഡിയുടെ ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.

സി.എം.ആർ.എൽ-എക്സാലോജിക്ക് മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 ഇടങ്ങളിലാണ് എൻഫോഴ്‌സ്മെന്റ് റെയ്‌ഡ് നടന്നത്. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടന്നത്. രാവിലെ ആറിന് തുടങ്ങിയ പരിശോധന ഏട്ട് മണിക്കൂർ നീണ്ടിരുന്നു. പി.എ. മുഹമ്മദ് റിയാസ് എം.എൽ.എയുടെ കോഴിക്കോട്ടെ വീട്ടിലും സി.എം.ആർ.എൽ ഓഫിസ്, എം.ഡി എസ്.എൻ. ശശിധരൻ കർത്തയുടെ വീട്ടിലും റെയ്‌ഡ് നടന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED raid: Director Aashiq Abu expresses support for Pinarayi Vijayan
Next Story