Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പ്രവാസികൾക്ക് ഇന്ന്...

‘പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇന്ന് ഇഡി മുബാറക്’- പരിഹാസവുമായി ദീപ്തി മേരി വർഗീസ്

text_fields
bookmark_border
‘പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇന്ന് ഇഡി മുബാറക്’- പരിഹാസവുമായി ദീപ്തി മേരി വർഗീസ്
cancel


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. ‘പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇന്ന് ഇഡി മുബാറക്’ എന്നാണ് ദീപ്തി മേരി വർഗീസ് ഫേസ്ബുക്കിൽ കുറിച്ചത്.

സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇ.ഡി അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വീടുകളിലടക്കം വ്യാപക പരിശോധന ആരംഭിച്ചത്.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂരിലെ വീട്, സി.എം.ആർ.എൽ ഓഫീസ്, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് ഉൾപ്പെടെ പത്തിടങ്ങളിലാണ് ഇ.ഡി ഒരേസമയം റെയ്ഡ് നടത്തുന്നത്.

റെയ്ഡ് വാർത്തകൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയ വേദിയാകുന്നത്. ദീപ്തി മേരി വർഗീസിന് പുറമെ യൂത്ത് കോൺഗ്രസ് മുൻ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരും മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഈ നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢമായ ഈ രാഷ്ട്രീയത്തെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ED raidPinaraiDeepthi Mary Varghese
News Summary - ED Raid: ‘Eid Mubarak for Expats, ED Mubarak for Pinarayi’ - Deepthi Mary Varghese Mocks
Next Story