Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഊരാളുങ്കൽ ഓഫീസിൽ...

ഊരാളുങ്കൽ ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന

text_fields
bookmark_border
ഊരാളുങ്കൽ ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന
cancel

കോഴിക്കോട്: ഊരാളുങ്കൽ ലേബർ സൊസൈറ്റി ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വടകര നാദാപുരം റോഡിലെ ഊരാളുങ്കൽ ആസ്ഥാനത്താണ് പരിശോധന നടന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇ.ഡി വടകരയിലെ ഊരാളുങ്കൽ ഹെഡ് ഓഫീസിൽ എത്തിയതെന്നാണ് വിവരം.

മൂന്നംഗ എൻഫോഴ്‌സ്‌മെന്‍റ് സംഘമാണ് ഊരാളുങ്കൽ ആസ്ഥാനത്ത് എത്തിയത്. ഒമ്പത് മണിയോടെ എത്തിയ ഉദ്യോഗസ്ഥർ പതിനൊന്നേ മുക്കാലോടെ മടങ്ങുകയായിരുന്നു.

എന്നാൽ ഇ.ഡി ഉദ്യോഗസ്ഥർ ഹെഡ് ഓഫീസിൽ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയാണ് ചെയ്തതെന്നും ഇവർ വ്യക്തമാക്കി.

Show Full Article
TAGS:ED raid uralungal labour contract society ULCCS 
News Summary - ED raid at uralungal labour contract society
Next Story