Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേട്: കെ.കെ. എബ്രഹാമിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

text_fields
bookmark_border
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേട്: കെ.കെ. എബ്രഹാമിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
cancel

പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് കെ.കെ. എബ്രഹാമിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് കെ.കെ. എബ്രഹാമിന്റെ വീട്ടിൽ ഇ.ഡി എത്തിയത്.

മൂന്നുപേരുടെ വീടുകളിലായാണ് റെയ്ഡ് നടക്കുന്നത്. എബ്രഹാമിന്റെ ബിനാമിയെന്ന് കരുതുന്ന കൊല്ലപ്പള്ളി സജീവൻ, ബാങ്ക് ഭരണസമിതി ജനറൽ സെക്രട്ടറിയായിരുന്ന രമാദേവി എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

എബ്രഹാം ബാങ്കിന്റെ ഭരണസമിതി പ്രസിഡന്റ് ആയിരിക്കെയാണ് ക്രമക്കേട് നടന്നത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇദ്ദേഹം റിമാൻഡിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED Raid at KK Abraham's house
Next Story