തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഉൾപ്പെടെ കൂടുതല്‍പേരെ ചോദ്യംചെയ്യാൻ എന്‍ഫോഴ്സ്മെൻറ് വിഭാഗം (ഇ.ഡി). സ്വപ്ന സുരേഷിെൻറ മൊഴികളുടെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കെറ ഉടൻ തന്നെ വിളിച്ചുവരുത്തുമെന്നാണ് വിവരം. ലൈഫ്മിഷന് പദ്ധതിയിലെ കരാറുകാരോട് ശിവശങ്കെറ കാണാന്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടത് എന്തിനെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണിത്.
കഴിഞ്ഞദിവസം സ്വപ്നയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെ ശിവശങ്കറിെൻറ പേര് പരാമര്‍ശിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഇ.ഡി കോടതിയിൽ അഭിപ്രായപ്പെട്ടിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് കരാറുകാരായ യൂനിടാക് കമ്പനിയുടെ ഉദ്യോഗസ്ഥരോട് ശിവശങ്കെറ കാണാന്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ നിര്‍ദേശിച്ചതായാണ് കണ്ടെത്തല്‍. സ്വപ്നക്ക് പണം കൈമാറിയ ശേഷമാണിത്. ഇതിനുശേഷവും ശിവശങ്കെറ കാണാന്‍ എന്തിനാണ് കോണ്‍സൽ ജനറല്‍ നിര്‍ദേശിച്ചതെന്നാണ് ഇ.ഡി പരിശോധിക്കുന്നത്.
യു.എ.ഇയില്‍ താന്‍ ഒരു സര്‍ക്കാര്‍ യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും ശിവശങ്കര്‍ മൂന്നുതവണ വിദേശയാത്ര നടത്തിയെന്നുമുള്ള സ്വപ്നയുടെ മറുപടിയിൽ വ്യക്തത വരുത്താനുമുള്ള നീക്കവും നടക്കുന്നുണ്ട്.