Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Akshara Reddy
cancel

നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസ്; സിനിമ നടിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

text_fields
bookmark_border

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവള​ത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിനിമ നടിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. തമിഴ് -കന്നഡ സിനിമ നടി അക്ഷര റെഡ്ഡിയെയാണ് ഇ.ഡിയുടെ കോഴിക്കോട് ഓഫിസിൽ ചോദ്യം ചെയ്യുന്നത്.

രാവിലെ 11 മണിയോടെ അക്ഷര ചോദ്യം ചെയ്യലിന് ഹജരാകാൻ കോഴിക്കോട് ഓഫിസിലെത്തി. 2013ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടു​മ്പാശ്ശേരി സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ.

2013ൽ ​കൊച്ചി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോ സ്വർണം കസ്റ്റംസ് പിടിച്ചിരുന്നു. പ്രമുഖ ജ്വല്ലറികളിലേക്കാണ് സ്വർണം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി ഇ.ഡിയും ​കേസെടുത്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ഫായിസിന്റെ ഉന്നതബന്ധങ്ങളും പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അക്ഷരയെയും പൊലീസ് ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്തുമായി അക്ഷരക്ക് ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED Questioning Actress Akshara Reddy On Gold Smuggling Case
Next Story