കെ.പി.എ. മജീദിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
text_fieldsകോഴിക്കോട്: കെ.എം. ഷാജി എം.എൽ.എ സ്കൂൾ മാനേജ്മെൻറിൽനിന്ന് പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കണ്ണൂർ ജില്ല സെക്രട്ടറി അബ്ദുൽ കരീമിനെയും ഇ.ഡിയുടെ കോഴിക്കോട് യൂനിറ്റ് ഓഫിസിൽ വെച്ച് ചോദ്യം ചെയ്തു.
നവംബർ 10ന് കെ.എം. ഷാജിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് മജീദിനെയുൾപ്പെടെ വിളിച്ചുവരുത്തിയത്. കണ്ണൂർ അഴീക്കോട് സ്കൂൾ മാനേജ്മെൻറിൽ നിന്ന് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആക്ഷേപം. മുസ്ലിംലീഗ് പ്രവർത്തകനായ നൗഷാദ് പൂതപ്പാറ സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടികളൊന്നുമുണ്ടായില്ല. ഇതിെൻറ കാരണമാണ് ഇ. ഡി ചോദിച്ചത്.
ചൊവ്വാഴ്ച പകൽ രണ്ടരയോടെയാണ് മജീദ് ഹാജരായത്. ചോദ്യംചെയ്യൽ രാത്രിവരെ തുടർന്നു. അബ്ദുൾകരീമിനെ രാവിലെ പത്ത് മുതൽ പകൽ രണ്ടുവരെ ചോദ്യം ചെയ്തു.