ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്നു വിധി
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള് കോടതി പരിശോധിച്ചു. ഇതുസംബന്ധിച്ച സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് ദൃശ്യങ്ങൾ പരിശോധിച്ചത്. 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
സംഭവസ്ഥലത്തുനിന്നും മാധ്യമങ്ങളിൽനിന്നും ശേഖരിച്ച നിർണായക വിഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചത് കേസിൽ വലിയ വഴിത്തിരിവാകും. അക്രമസമയത്തെ ദൃശ്യങ്ങള് വിചാരണ വേളയിലേ പരിശോധിക്കാവൂ എന്നായിരുന്നു പ്രതികളുടെ നിലപാട്. എന്നാൽ, ദൃശ്യങ്ങള് പരിശോധിച്ചശേഷമേ ജാമ്യം നല്കുന്ന ഹരജിയില് തീരുമാനം എടുക്കാവൂ എന്നാവശ്യപ്പെട്ടാണ് സര്ക്കാർ കോടതിയിൽ ഹരജി നല്കിയത്. പ്രിന്സിപ്പല് സെഷന്സ് ജഡ്ജി എസ്. നസീറയാണ് കേസ് പരിഗണിച്ചത്. പ്രതികള് കൊലവിളിയുമായാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ നേരെ പാഞ്ഞടുത്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഗൂഢാലോചന തെളിയിക്കാൻ പ്രതികളില് ചിലരുടെ ഫോണ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം എത്തിയാലേ ഗൂഢാലോചനയില് പങ്കാളികളായ പ്രമുഖരെ കണ്ടെത്താനാകൂയെന്നും പ്രോസിക്യൂട്ടര് വാദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

