Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈഫ് മിഷൻ ​കേസിൽ ശിവശങ്കറിന് ഇ.ഡി നോട്ടീസ്

text_fields
bookmark_border
M shivashankar
cancel

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറിന് ഇ.ഡി നോട്ടീസ്. ലൈഫ് മിഷൻ കേസിലാണ് ഇ.ഡി നോട്ടീസ് അയച്ചത്. ലൈഫ് മിഷൻ ​കേസ് ഇ.ഡി ഊർജിതമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് ഇ.ഡി നിർദേശം.

കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഒരുമിച്ചിരുത്തി ഇ.ഡി ചോദ്യം ചെയ്തിരുന്നു. അപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വിളിപ്പിക്കുന്നത്. മൂന്നു മില്യൺ ഡോളറിന്റെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സ്വപ്നയും സരിത്തും മൊഴി നൽകിയത്.

ചൊവ്വാഴ്ചയാണ് ശിവശങ്കർ സർവീസിൽ നിന്ന് വിരമിക്കുക. അതിനാൽ ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED notice to Sivashankar in Life Mission case
Next Story