Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻമന്ത്രി വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ്, 20ന് ചോദ്യം ചെയ്യലിന് ഹാജരാകണം

text_fields
bookmark_border
VS Sivakumar
cancel

കൊച്ചി: ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതി​​െൻറ ഭാഗമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകി.

2011 മുതല്‍ 2016 വരെയാണ് ശിവകുമാർ ആരോഗ്യമന്ത്രിയായത്. ഈ മാസം 20-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് ശിവകുമാറിനോടും പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളോടും ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

2020-ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തി. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. അദ്ദേഹത്തി​െൻറ ആസ്തികളില്‍ വലിയ വ്യത്യാസം ഉണ്ടായി, ബിനാമി ഇടപാടുകള്‍ നടന്നു, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം അദ്ദേഹം ബിനാമിയായി സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED notice to former minister VS Sivakumar
Next Story