Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 5:43 AM GMT Updated On
date_range 25 Nov 2020 5:43 AM GMTമുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ്; വെള്ളിയാഴ്ച ഹാജരാകണം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നൽകി. വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഹാജരാകണമെന്ന് കാണിച്ച് ഈ മാസം ആദ്യം നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനെ തുടർന്ന് രവീന്ദ്രൻ ഹാജരായിരുന്നില്ല.
കോവിഡ് മുക്തനായി ആശുപത്രി വിട്ട സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യൽ. സ്വർണക്കടത്ത്, ലൈഫ് മിഷൻ, ഐ.ടി പദ്ധതികൾ എന്നിവയിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ചോദ്യംചെയ്യുന്നത്.
നേരത്തെ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാൻ നോട്ടീസെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തരിലൊരാളാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രൻ.
Next Story