Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേസെടുക്കണമെന്ന ഇ.ഡി കത്ത്: പന്ത് സർക്കാറിന്‍റെ കോർട്ടിൽ

text_fields
bookmark_border
https://www.madhyamam.com/tags/pinarayi-vijayan
cancel
camera_alt

പി​ണ​റാ​യി വിജയൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സി.​എം.​ആ​ർ.​എ​ൽ മാ​സ​പ്പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി. ​വീ​ണ, മ​രു​മ​ക​ൻ പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ എം.​എ​ൽ.​എ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഇ.​ഡി​യു​ടെ ആ​വ​ശ്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ണാ​യ​കം.

ക​ഴി​ഞ്ഞ​ദി​വ​സം ഇ.​ഡി, ഡി.​ജി.​പി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്​ ന​ൽ​കി​യ 25 പേ​ജു​ള്ള ക​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ബു​ധ​നാ​ഴ്ച ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ ഇ​തു​സം​ബ​ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഡ്വ​ക്കേ​റ്റ്​ ജ​ന​റ​ലി​ൽ (എ.​ജി) നി​ന്നും നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ആ​രം​ഭി​ച്ച​ത്.

ഇ.​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം നേ​രി​ട്ട്​ കേ​സെ​ടു​ക്കാ​നാ​കു​മോ, അ​തോ വി​ജി​ല​ൻ​സി​നെ കൊ​ണ്ട്​ അ​ന്വേ​ഷി​പ്പി​ച്ച ശേ​ഷം ​ഇ.​ഡി ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​ങ്ങ​ളി​ൽ വ​സ്തു​ത​യു​ണ്ടെ​ങ്കി​ൽ കേ​സെ​ടു​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ലാ​ണ്​ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ​സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ ര​ണ്ട്​ ത​വ​ണ ഇ.​ഡി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നെ​ന്നും വ്യ​ക്​​ത​മാ​കു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഒ​രു തു​ട​ർ​ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യം പു​റ​ത്ത്​ അ​റി​യി​ക്കാ​തെ മ​റ​യ്ക്കു​ക​യു​മു​ണ്ടാ​യി. മു​ൻ സ​ർ​ക്കാ​ർ കേ​സെ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​പ്പോ​ൾ ന​ൽ​കി​യ ക​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന​തി​ലോ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ലോ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന്​ നി​യ​മ​വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ.​ഡി​യു​ടെ ക​ത്ത്​ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ നി​ന്നും വ്യ​ക്​​തം.

ഡി.​ജി.​പി​ക്ക്​ ഇ.​ഡി ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കാ​മെ​ന്ന നി​യ​മോ​പ​​ദേ​ശ​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ ഏ​ത്​ ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട്​ കേ​സെ​ടു​പ്പി​ക്കു​മെ​ന്ന​തും നി​ർ​ണാ​യ​ക​മാ​ണ്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​യ​തി​നാ​ലും കേ​സെ​ടു​ക്കേ​ണ്ട​ത്​ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ർ​വ​ച​ന​ത്തി​ന്​ കീ​ഴി​ൽ വ​രു​ന്ന​വ​ർ​ക്കെ​തി​രെ​യാ​യ​തി​നാ​ലും വി​ജി​ല​ൻ​സാ​കും കേ​സെ​ടു​ക്കേ​ണ്ട​ത്.

അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ വി​ജി​ല​ൻ​സി​ന്​ കേ​സെ​ടു​ക്കാ​നാ​കൂ. അ​ഡ്വ​ക്കേ​റ്റ്​ ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ൽ അ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാ​മി​ന്​ സ​ർ​ക്കാ​ർ ന​ൽ​കും. ഡി.​ജി.​പി​ക്ക്​ ഇ.​ഡി ന​ൽ​കി​യ ക​ത്തും കൈ​മാ​റും. എ​ന്നാ​ൽ അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം വി​ജി​ല​ൻ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യി​ല്ല.

ഇ.​ഡി കൈ​മാ​റി​യ ക​ത്തി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളു​ടെ​യും തെ​ളി​വു​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​മാ​കും വി​ജി​ല​ൻ​സ്​ ന​ട​ത്തു​ക. ആ ​അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ൽ ​ 30 മു​ത​ൽ 45 ദി​വ​സം വ​രെ വേ​ണ്ടി​വ​രും. ഇ.​ഡി ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​ങ്ങ​ളി​ൽ ക​ഴ​മ്പു​ണ്ടെ​ന്നും വി​ശ​ദ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നും വ്യ​ക്ത​മാ​യാ​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ത്തു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ വി​ജി​ല​ൻ​സ്​ ക​ട​ക്കും.

അ​ധി​കാ​ര​ത്തി​ലേ​റി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്​ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മി​ക​ച്ച ആ​യു​ധ​മാ​ണ്​ ഇ.​ഡി. ക​ത്തി​ലൂ​ടെ ല​ഭി​ച്ച​തെ​ന്ന​തും മ​റ്റൊ​രു സ​ത്യം. മെ​സ്സി​യെ എ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പ്​ സം​ബ​ന്​​ധി​ച്ച്​ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ്​ മാ​സ​പ്പ​ടി വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ ത​ന്നെ പ്ര​തി​ചേ​ർ​ത്ത്​ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഇ.​ഡി​യു​ടെ ക​ത്ത്​ ല​ഭി​ച്ചി​ട്ടു​ള്ള​തും.

അ​തി​നാ​ൽ ഈ ​വി​ഷ​യം രാ​ഷ്ട്രീ​യാ​യു​ധ​മാ​യി വി.​ഡി. സ​തീ​ശ​നും യു.​ഡി.​എ​ഫും എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​സെ​ടു​ക്കാ​ൻ ഇ.​ഡി സം​സ്ഥാ​ന പൊ​ലീ​സി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തേ വി​ഷ​യ​ത്തി​ൽ സ്വ​ന്തം​നി​ല​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഇ.​ഡി​ക്കും സാ​ധി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ ​രീ​തി​യി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രെ ഇ.​ഡി ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story