Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ല ബിലീവേഴ്സ്...

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് ഇ.ഡി പരിശോധന

text_fields
bookmark_border
ED inspection
cancel
Listen to this Article

പത്തനംതിട്ട: ബിലീവേഴ്സ് ചർച്ചിന്റെ കുറ്റപ്പുഴയിലെ ആസ്ഥാനത്തടക്കം എൻഫോഴ്​സ്​മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സി.പി.എം സംസ്ഥാന സെക്രട്ടറി ​കോടിയേരി ബാലകൃഷ്ണന്‍റെയും കുടുംബങ്ങൾ ബിലീവേഴ്​സ്​ ചർച്ചുവഴി വിദേശത്തേക്ക്​ പണംകടത്തിയെന്ന ആരോപണം നിലനിൽക്കെയാണ്​ ഇ.ഡി റെയ്​ഡ്​ നടത്തുന്നത്​.

കുറ്റപ്പുഴയിലെ സഭാ ആസ്ഥാന ഓഫിസ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, സഭ മാനേജർ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രാവിലെ എട്ടിന്​ പതിനഞ്ചോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പരിശോധന ആരംഭിച്ചത്. സ്വർണക്കടത്ത്​ പ്രതി സ്വപ്ന സുരേഷാണ്​​ മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ബിലീവേഴ്​സ്​ ചർച്ച്​ മുഖേന അമേരിക്കയിലേക്ക്​ പണംകടത്തുന്നുവെന്ന ആരോപണമുയർത്തിയത്​. ബിലീവേഴ്​സ്​ ചർച്ചിന്‍റെ ആളെന്ന നിലയിൽ താനുമായി ഇടപെട്ട ഷാജ്​കിരണാണ്​ മുഖ്യമന്ത്രിയും കോടിയേരിയും ബിലീവേഴ്​സ്​ ചർച്ചിനെ മറയാക്കി ഫണ്ട്​ അമേരിക്കയിലേക്ക്​ കടത്തുന്നുവെന്ന്​ പറഞ്ഞതെന്നാണ്​ സ്വപ്ന അവകാശപ്പെട്ടത്​.

ബിലീവേഴ്​സ്​ ചർച്ച്​ എരുമേലിയിൽ കൈവശംവെച്ചിരിക്കുന്ന ഭൂമി ശബരിമല വിമാനത്താവളത്തിനുവേണ്ടി വിലയ്​ക്ക്​ വാങ്ങാൻ സർക്കാർ നീക്കം നടത്തിയിരുന്നു. ചാരിറ്റിക്ക്​ വേണ്ടി വിദേശത്തുനിന്ന്​ ലഭിച്ച തുക സഭ റിയൽ എസ്​റ്റേറ്റ്​ ബിസിനസിന്​ വിനിയോഗിച്ചു എന്ന്​ ആക്ഷേപമുണ്ട്​. ഈ ഭൂമി സർക്കാറിന്‍റേതാണെന്ന്​ റവന്യൂ വകുപ്പ്​ അവകാശപ്പെടുന്നതിനിടെയാണ്​ അത്​ വിലകൊടുത്തു വാങ്ങാൻ സർക്കാർ നീക്കമുണ്ടായത്​.

2020 നവംബറിൽ ബിലീവേഴ്​സ്​ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയിരുന്നു. വിദേശ ഫണ്ട്​ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്ന്​ പറഞ്ഞത്. പിന്നീട്​ തുടർനടപടിയുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ED inspectionThiruvalla Believers Church
News Summary - ED inspection at Thiruvalla Believers Church
Next Story