Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡിക്കെതിരായ ആക്രമണം...

ഇ.ഡിക്കെതിരായ ആക്രമണം നിലപാട്​ മാറ്റി സി.പി.എം

text_fields
bookmark_border
ഇ.ഡിക്കെതിരായ ആക്രമണം നിലപാട്​ മാറ്റി സി.പി.എം
cancel

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ലെ ഇ.​ഡി പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സി.​പി.​എം നി​ല​പാ​ട്​ തി​രു​ത്തു​ന്നു. അ​ഞ്ചെ​ട്ട്​ മ​ണ​ക്കൂ​ർ പ്ര​തി​ഷേ​ധം നീ​ണ്ട​പ്പോ​ഴു​ള്ള സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ്​ അ​വ​സാ​ന​മു​ണ്ടാ​യ​തെ​ന്നും അ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​വാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും​ സം​സ്ഥാ​ന സെ​​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഇ.​ഡി നീ​ക്കം പാ​ർ​ട്ടി​ക്ക്​ നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്നും ഇ​തി​നെ​തി​രാ​യ സ്വ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​യ​തെ​ന്നു​മാ​ണ് പാ​ർ​ട്ടി ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, അ​ങ്ങ​നെ​യു​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന്​ പ​റ​യു​ന്ന​ത്​ ആ​ദ്യ​മാ​ണ്. പാ​ർ​ട്ടി​ക്കെ​തി​രാ​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ വേ​ട്ട​യെ​ന്ന സി.​പി.​എം വ്യാ​ഖ്യാ​ന​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ താ​ൻ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ത​ന്നോ​ടൊ​ന്നും ചോ​ദി​ച്ചി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി പി​ണ​റാ​യി വി​ജ​യ​ൻ​ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

നേ​താ​വി​ന്‍റെ മ​ക​ൾ​ക്കെ​തി​രാ​യ കേ​സി​നെ പാ​ർ​ട്ടി എ​ന്തി​ന്​ രാ​ഷ്​​ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന വി​മ​ർ​ശ​നം സി.​പി.​എ​മ്മി​ൽ പി​ന്നീ​ടു​യ​ർ​ന്നു. ബി​നീ​ഷ്​ കോ​ടി​യേ​രി​ക്കെ​തി​രാ​യ കേ​സി​ന്‍റെ സ​മ​യ​ത്ത്​ പാ​ർ​ട്ടി സ്വീ​ക​രി​ച്ച സ​മീ​പ​ന​വു​മാ​യി ചേ​ർ​ത്തു​വാ​യി​ച്ചാ​യി​രു​ന്നു സ്വ​യം​വി​മ​ർ​ശ​ന​ങ്ങ​ൾ. പി​ണ​റാ​യി​യു​ടെ മ​ക​ൾ​ക്കെ​തി​രാ​യ റെ​യ്ഡി​ൽ പോ​ളി​റ്റ് ബ്യൂ​റോ മു​ത​ൽ ബ്രാ​ഞ്ച് വ​രെ തെ​രു​വി​ലി​റ​ങ്ങി. ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ 2020ൽ ​കേ​സു​ണ്ടാ​യ​പ്പോ​ൾ അ​ത് വ്യ​ക്തി​പ​ര​മാ​യ കേ​സാ​ണെ​ന്നും കു​ടും​ബം നോ​ക്കു​മെ​ന്നു​മാ​യി​രു​ന്നു പാ​ർ​ട്ടി നി​ല​പാ​ട്. ഇ​തി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യ​തോ​ടെ​യാ​ണ് വീ​ണ​യു​ടെ കേ​സ്​ വീ​ണ നോ​ക്കു​​മെ​ന്നും നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക്​ പോ​കു​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലേ​ക്ക്​ പാ​ർ​ട്ടി മാ​റി​യ​ത്. ഇ​പ്പോ​ഴാ​ക​ട്ടെ, അ​ങ്ങ​നെ​​യൊ​രു പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന​തി​ലേ​ക്കാ​ണ് സി.​പി.​എ​മ്മി​​ന്‍റെ ചു​വ​ടു​മാ​റ്റം.

ഇ.​ഡി കേ​സി​ൽ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​വ​ർ ത​ന്നെ നോ​ക്കു​മെ​ന്നും എ​ന്നാ​ൽ, അ​തി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ ത​ങ്ങ​ൾ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ട്ട​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ശ​നി​യാ​ഴ്ച വ്യ​ക്​​ത​മാ​ക്കി. ‘‘കേ​സി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത പി​ണ​റാ​യി വി​ജ​യ​നെ അ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​നും അ​ദ്ദേ​ഹ​ത്തെ ല​ക്ഷ്യം​വെ​ച്ച്​ നീ​ങ്ങാ​നു​മു​ള്ള ഇ.​ഡി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടി​നെ​യാ​ണ്​ എ​തി​ർ​ത്ത​ത്. അ​താ​ണ്​ റെ​യ്ഡ്​ ഉ​ൾ​​പ്പെ​ടെ വ​ന്ന​പ്പോ​ൾ പ്ര​തി​ഷേ​ധ​മു​ണ്ടാ​കാ​ൻ കാ​ര​ണം’’-​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

‘ഉ​പ​നേ​താ​വ്: ബാ​ല​ഗോ​പാ​ലി​നെ തീ​രു​മാ​നി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് അ​വ​കാ​ശം’

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​​പ​നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത്​ പ​രി​ഹി​ക്കു​​മെ​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​യി തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം പാ​ർ​ട്ടി​ക്കു​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ. കീ​ഴ്വ​ഴ​ക്കം അ​നു​സ​രി​ച്ച് എ​ൽ.​ഡി.​എ​ഫ്​ പ്ര​തി​പ​ക്ഷ​ത്താ​യി​രി​ക്കെ, പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ​യും ഉ​പ നേ​താ​വി​ന്റെ​യും പ​ദ​വി​ക​ൾ സി.​പി.​എം ത​ന്നെ​യാ​ണ് ​കൈ​കാ​ര്യം ചെ​യ്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്​​ത​മാ​യ കാ​ഴ്ച​പ്പാ​ട്​ പാ​ർ​ട്ടി​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actionchangedED raidattack.kerala politcsCPMKerala News
News Summary - CPM changes stance on attack against ED
Next Story