കെ.എം. ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ എം.കെ. മുനീറിനും പങ്കെന്ന് പരാതി
text_fieldsഎം.കെ. മുനീർ, കെ.എം. ഷാജി
കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കളും എം.എൽ.എമാരുമായ എം.കെ. മുനീറിനും കെ.എം. ഷാജിക്കുമെതിരെ ഐ.എൻ.എൽ നേതാവ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി നൽകി. കോഴിക്കോട് മാലൂർകുന്നിൽ ഒരുകോടിയിലധികം രൂപക്ക് സ്ഥലം വാങ്ങിയതിൽ മുനീറിനും പങ്കുണ്ടെന്ന് എൻ.കെ അബ്ദുൽ അസീസ് പരാതിയിൽ പറയുന്നത്.
വേങ്ങേരിയിലെ വിവാദമായ വീടിരിക്കുന്ന സ്ഥലം ഷാജിയും മുനീറും ചേർന്നാണ് വാങ്ങിയതെന്നും 1.02 കോടി രൂപക്ക് വാങ്ങിയ വസ്തുവിന് 37 ലക്ഷം രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്.
കച്ചവടത്തിലൂടെ ഇരുവരും കള്ളപ്പണം വെളുപ്പിച്ചതായും പരാതിയിൽ പരാമര്‍ശമുണ്ട്. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ഇരുവരും ചേർന്ന് ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണം.
കെ.എം. ഷാജിക്കെതിരെ വിജിലൻസ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണെന്നും നെറികെട്ട നിലപാടിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

