Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മുഖ്യമന്ത്രിയുടെ...

'മുഖ്യമന്ത്രിയുടെ പേര്​ പറയാൻ സ്വപ്​നയെ ഇ.ഡി നിർബന്ധിച്ചു' -വനിത പൊലീസ്​ ഉദ്യോഗസ്ഥയുടെ മൊഴി പുറത്ത്​

text_fields
bookmark_border
pinarayi vijayan swapna suresh
cancel

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത്​ കേസ്​ പ്രതി സ്വപ്​ന സുരേഷിനെ മുഖ്യമന്ത്രിയുടെ പേര്​ പറയാൻ ഇ.ഡി നിർബന്ധിച്ചുവെന്ന്​ മൊഴി. എസ്​കോർട്ട്​ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സിവിൽ പൊലീസ്​ ഓഫിസറു​ടേതാണ്​ മൊഴി. ഡിസംബർ 11നാണ്​ മൊഴി നൽകിയത്​. സ്വപ്​നയുടെ ശബ്​ദരേഖ പുറത്ത്​ വന്നതുമായി ബന്ധപ്പെട്ട്​ അന്വേഷിക്കുന്ന സംഘത്തിനാണ്​ മൊഴി നൽകിയത്​. 'മൊഴി പകർപ്പ്​' മീഡിയ വൺ ചാനൽ പുറത്തു വിട്ടു.

സ്വപ്​നയുടെ ശബ്​ദരേഖയുമായി ബന്ധപ്പെട്ട്​ അന്വേഷണ സംഘം ചോദ്യം ചെയ്​തവരിൽ ഈ വനിത പൊലീസ്​ ഉദ്യോഗസ്ഥ​യും ഉൾപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേര്​ പറയാൻ സ്വപ്​നയെ ഇ.ഡി നിർബന്ധിച്ചതായും ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര്​ നിർബന്ധപൂർവം പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും സ്വപ്​നയെ നിർബന്ധിച്ച്​ ഇക്കാര്യങ്ങൾ പറയിപ്പിക്കുന്നത്​ താൻകേട്ടിട്ടുണ്ടെന്നും അവർ മൊഴി നൽകി. ഇനി ഒരു ഉന്നത​െന ഇവിടെ കൊണ്ടിരുത്തും എന്ന്​ ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്​ കേട്ടിട്ടുണ്ടെന്നും വനിത സിവിൽ പൊലീസ്​ ഓഫീസർ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ഹിന്ദിയിലും ഇംഗ്ലീഷിലും ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചോദിച്ചിരു​ന്നു. തനിക്ക്​ ഹിന്ദിയും ഇംഗ്ലീഷ​ും അറിയാവുന്നതുകൊണ്ട്​ അവർ പറയുന്നതൊക്കെ മനസ്സിലായിരുന്നു. ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ ഇടക്കിടെ ഫോണിൽ ഹിന്ദിയിൽ സംസാരിക്കുന്നുണ്ടായിരുന്നു. കൂടുതലും രാത്രി സമയങ്ങളിലാണ്​ ചോദ്യം ചെയ്യാറുണ്ടായിരുന്നത്​. പുലർച്ചെയാണ്​ ചോദ്യം ചെയ്യൽ അവസാനിക്കാറ്​. തന്നെ ഉറങ്ങാൻ പോലും സമ്മതിക്കാതെ പീഡിപ്പിക്കുന്ന കാര്യം സ്വപ്​ന കോടതിയിലും പറഞ്ഞിരുന്നു​. സമ്മർദ്ദം ചെലുത്തി ചോദ്യം ചെയ്​തത്​ രാധാകൃഷ്​ണൻ എന്നയാളായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ 15 മുതൽ പാലാരിവട്ടം സ്​റ്റേഷനിൽ ​േജാലി ചെയ്തുവരികയായിരുന്നു. സ്വർണക്കടത്ത്​ കേസിലെ പ്രതി സ്വപ്​ന സുരേഷിനെ എൻഫോഴ്​സ്​മെന്‍റ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആഗസ്​ത്​ ആറ്​ മുതൽ ഇടവിട്ട ദിവസങ്ങളിൽ താൻ സുരക്ഷാ ജോലിയുമായി ബന്ധപ്പെട്ട്​ പോയിരുന്നു. രണ്ട്​ ടേമിലായി നാല്​ പേരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cmwoman CPOEnforcement DirectorateSwapna Suresh
News Summary - ED compelled swapna suresh to say kerala CM's name in her statement; said woman cpo
Next Story