Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മെസ്സി' തട്ടിപ്പ്: ആന്‍റോക്കെതിരെ ഇ.ഡി കേസ്

text_fields
bookmark_border
‘മെസ്സി തട്ടിപ്പ്: ആന്‍റോക്കെതിരെ ഇ.ഡി കേസ്
cancel

കൊച്ചി: അർജന്‍റീന ടീമിനെയും മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) മാനേജിങ് ഡയറക്ടർ ആന്‍റോ അഗസ്റ്റിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരമാണ് ഇ.ഡി കൊച്ചി യൂനിറ്റ് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കളമശ്ശേരി പൊലീസ് നേരത്തെ ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയും ആർ.ബി.സിയെ രണ്ടാം പ്രതിയുമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇ.ഡി നീക്കം. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം സെക്യൂരിറ്റി തുക ഈടാക്കാതെ ആർ.ബി.സിക്ക് വിട്ടുനൽകിയതിനെക്കുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്. അഞ്ച് കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കാതെ സ്റ്റേഡിയം വിട്ടുനൽകരുതെന്ന ചട്ടം ലംഘിച്ചെന്നാണ് പരാതി. സ്റ്റേഡിയം നവീകരണത്തിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നതായും ഇ.ഡി സംശയിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED case against Anto in Messi fraud
Next Story