Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘടനയുടെ പേരുപറഞ്ഞ്...

സംഘടനയുടെ പേരുപറഞ്ഞ് മുസ്‌ലിം ബിസിനസുകളെ തകർക്കാൻ ഇ.ഡി ശ്രമം -പോപുലർ ഫ്രണ്ട്

text_fields
bookmark_border
popular front
cancel

കോഴിക്കോട്: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേരളത്തിൽ റെയ്ഡുകൾ നടത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേർക്കെതിരെ മൊഴി നൽകിയത് പകപോക്കൽ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് ആരോപിച്ചു. ഇ.ഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശ്യപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്‌ലിം ബിസിനസുകാരെ വേട്ടയാടാൻ ഇ.ഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്‍റെ വർഗീയ അജണ്ടയാണ്. കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇ.ഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്‌ലിം ബിസിനസുകൾക്ക് പിന്നാലെ പോകുന്നത്.

അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീടുകളിൽ കയറിയത്. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഈ നിയമ ലംഘനങ്ങൾ മറച്ചുവെക്കാനാണ് നിരപരാധികൾക്കെതിരെ കള്ളപ്പണത്തിന്‍റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ റെയ്ഡുകളും അവരുടെ ബിസിനസ്സിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യം വെച്ചുള്ളതാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.

കള്ളപ്പണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയെന്ന് ഇ.ഡി

കൊ​ച്ചി: കേ​ര​ള​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ​നി​ന്ന് ക​ള്ള​പ്പ​ണ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന് എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ.​ഡി) വാ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു. നേ​താ​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്നാ​റി​ലെ മാ​ങ്കു​ള​ത്തു​ള്ള വി​ല്ല വി​സ്​​റ്റ പ​ദ്ധ​തി​യ​ട​ക്കം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു.

അ​ബൂ​ദ​ബി​യി​ലെ ബാ​ർ റ​സ്‌​റ്റാ​റ​ൻ​റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ സ്വ​ത്തു​ക്ക​ൾ പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ സ​മ്പാ​ദി​ച്ച​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. സം​ഘ​ട​ന​ക്ക് ല​ഭി​ക്കു​ന്ന വി​ദേ​ശ ധ​ന​സ​ഹാ​യം, വി​ദേ​ശ​ത്തെ സ്വ​ത്തു​വ​ക​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തും വി​ദേ​ശ​ത്തു​മാ​യി ക​ള്ള​പ്പ​ണ നി​ക്ഷേ​പ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് രേ​ഖ​ക​ളെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഫോ​ഴ്സ്മെൻറ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ പെ​രി​ങ്ങ​ത്തൂ​രി​ലെ പോ​പു​ല​ർ​ഫ്ര​ണ്ട്, എ​സ്.​ഡി.​പി.​ഐ അം​ഗ​മാ​യ ഷ​ഫീ​ഖ് പാ​യെ​ത്ത്, പോ​പു​ല​ർ ഫ്ര​ണ്ട് മ​ല​പ്പു​റം പെ​രു​മ്പ​ട​പ്പ് ഡി​വി​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ് അ​ബ്്ദു​ൽ റ​സാ​ഖ്, മൂ​വാ​റ്റു​പു​ഴ​യി​ലെ പോ​പു​ല​ർ​ഫ്ര​ണ്ട് നേ​താ​വ് എം.​കെ. അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും മൂ​ന്നാ​റി​ലെ വി​ല്ല വി​സ്​​റ്റ പ്രോ​ജ​ക്ട് ഓ​ഫി​സി​ലു​മാ​യി​രു​ന്നു റെ​യ്ഡ്. സം​ഭ​വം അ​റി​ഞ്ഞ് നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
TAGS:PFI Popular front 
News Summary - ED attempts to destroy Muslim businesses -pfi
Next Story