Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി മസാല ബോണ്ട്:...

കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിനുൾപ്പെടെ പുതിയ സമൻസയക്കാൻ ഇ.ഡിക്ക് അനുമതി

text_fields
bookmark_border
Thomas Isaac
cancel

കൊ​ച്ചി: കി​ഫ്ബി മ​സാ​ല ബോ​ണ്ട്​ വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് പ​ണം സ​മാ​ഹ​രി​ച്ച​തി​ൽ നി​യ​മ​ലം​ഘ​ന​മു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മു​ൻ​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നു​ൾ​പ്പെ​ടെ പു​തി​യ സ​മ​ൻ​സ് അ​യ​ക്കാ​ൻ എ​ൻ​ഫോ​ഴ്‌​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന് (ഇ.​ഡി) ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി. തോ​മ​സ് ഐ​സ​ക്ക്, കി​ഫ്ബി സി.​ഇ.​ഒ കെ.​എം. എ​ബ്ര​ഹാം, ജോ​യ​ന്റ് ഫ​ണ്ട് മാ​നേ​ജ​ർ ആ​നി ജൂ​ല തോ​മ​സ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് സ​മ​ൻ​സ് അ​യ​ക്കു​ക.

ഇ​വ​ർ​ക്ക് പു​തി​യ സ​മ​ൻ​സ് അ​യ​ക്കാ​മെ​ന്നും അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച്, ഇ​വ ഹൈ​കോ​ട​തി​യു​ടെ തു​ട​ർ ഉ​ത്ത​ര​വു​ക​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ.​ഡി തു​ട​ർ​ച്ച​യാ​യി സ​മ​ൻ​സ് ന​ൽ​കി ബു​ദ്ധി​മു​ട്ടി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് തോ​മ​സ് ഐ​സ​ക്കും കി​ഫ്ബി അ​ധി​കൃ​ത​രും ന​ൽ​കി​യ ഹ​ര​ജി​യി​ൽ സ​മ​ൻ​സ് ന​ൽ​കു​ന്ന​ത് കോ​ട​തി നേ​ര​ത്തേ ത​ട​ഞ്ഞി​രു​ന്നു.

ഈ ​ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് പു​തി​യ സ​മ​ൻ​സ് അ​യ​ക്കാ​ൻ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. സ​മ​ൻ​സ് ത​ട​ഞ്ഞ​തോ​ടെ അ​ന്വേ​ഷ​ണം നി​ല​ച്ചെ​ന്നും പു​തി​യ​ത്​ അ​യ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ.​ഡി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ.​ആ​ർ.​എ​ൽ സു​ന്ദ​രേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം സ​മാ​ഹ​രി​ച്ച​തി​ലും വി​നി​യോ​ഗി​ച്ച​തി​ലും വി​ദേ​ശ​നാ​ണ്യ വി​നി​മ​യ നി​യ​മ​ത്തി​ന്റെ (ഫെ​മ) ലം​ഘ​ന​മു​ണ്ടോ​യെ​ന്നാ​ണ് ഇ.​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഫെ​മ നി​യ​മ​ത്തി​ൽ എ​ന്തു ലം​ഘ​ന​മാ​ണു​ണ്ടാ​യ​തെ​ന്നോ വി​ശ​ദീ​ക​രി​ക്കാ​തെ​യാ​ണ് സ​മ​ൻ​സ് ന​ൽ​കു​ന്ന​തെ​ന്ന് ഹ​ര​ജി​ക്കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ൻ​സ് ന​ൽ​കി​യ​ത് നി​യ​മ​പ​ര​മ​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക്കും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ​മ​ൻ​സ് അ​യ​ക്കു​ന്ന​ത് കോ​ട​തി ത​ട​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacED
News Summary - ED allowed to issue new summons including Thomas Isaac
Next Story