സാമ്പത്തിക പ്രതിസന്ധി: കെ.എസ്.ആർ.ടി.സി വിദേശ സഹായം തേടുന്നു
text_fieldsെകാച്ചി: കെ.എസ്.ആർ.ടി.സിയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വിദേശസഹായം തേടുന്നു. തോമസ് ചാണ്ടി ഗതാഗതമന്ത്രിയായി ചുമതലയേറ്റ ദിവസം യൂനിയൻ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ഇതു സംബന്ധിച്ച് സൂചന നൽകിയിരുന്നു.
തുടർന്നാണ് േകാർപറേഷൻ വിദേശ വായ്പ സ്വീകരിക്കാൻ നീക്കം സജീവമാക്കിയത്. സാമ്പത്തിക പുനരുദ്ധാരണത്തിെൻറ ഭാഗമായി ഗതാഗത മന്ത്രി ഉടൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. യു.ഡി.എഫ് ഭരണകാലത്ത് കൊച്ചി മെട്രോ രീതിയിൽ ഫ്രഞ്ച് കമ്പനിയുടെ സഹായം ആവശ്യപ്പെട്ടിരുന്നു. 3000 കോടി വായ്പ നൽകാൻ കമ്പനി തയാറായിരുന്നു. ആദ്യ രണ്ടുവർഷം പലിശയില്ലാതെയും തുടർന്ന് മൂന്ന് ശതമാനം പലിശയോടെയും നൽകാനുമായിരുന്നു തീരുമാനം. എന്നാൽ, സി.െഎ.ടി.യുവും െഎ.എൻ.ടി.യു.സിയും എതിരെ രംഗത്ത് വന്നു. ഭരണം മാറിയതോടെ സി.െഎ.ടി.യു വായ്പ എടുക്കാൻ അനുകൂല നിലപാടാണ്.
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 3100 കോടി രൂപ കോർപറേഷൻ വായ്പയെടുത്തിട്ടുണ്ട്. 172 കോടിയാണ് കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം. 80 കോടി രൂപ പെൻഷൻ നൽകാൻ മാറ്റിവെക്കണം. 86 കോടി ശമ്പളം നൽകാനും 90 കോടി ഡീസൽ നിറക്കാനും വേണം. ബസുകളുടെ അറ്റകുറ്റപ്പണിക്ക് 15 േകാടിയോളം രൂപയും ദൈനംദിന പ്രവർത്തനങ്ങൾക്ക് അഞ്ചുകോടിയും വരും.
ഇതിനുപുറമെ ഭീമമായ തുകയാണ് കെ.ടി.ഡി.എഫ്.സി, ദേശസാത്കൃത ബാങ്കുകൾ എന്നിവിടങ്ങളിൽ പലിശയായി നൽകുന്നത്. സംസ്ഥാനത്തെ 54 ഡിപ്പോകളിലെ വരുമാനം കടം തീർക്കാനും പലിശ നൽകാനുമാണ് െചലവഴിക്കുന്നത്. അതേസമയം, കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കാനും സ്വയം പര്യാപ്തത കൈവരിക്കാനും രൂപവത്കരിച്ച സുശീൽ ഖന്ന കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പരിഷ്കാരം നടപ്പാക്കുകയാണെന്നും വിദേശസഹായം സ്വീകരിക്കുന്നത് പിന്നീട് ചർച്ചചെയ്യുമെന്നും ഗതാഗത മന്ത്രിയുടെ ഒാഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
സർക്കാറിെൻറ നയങ്ങൾക്ക് അനുസൃതവും ഉപാധികളുമില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നതിന് എതിരല്ലെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് (സി.െഎ.ടി.യു) ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പറഞ്ഞു. അഴിമതി നടത്താൻ അധിക ഫണ്ട് ലഭിക്കുകയാണെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തേക്കാൾ മിഡിൽ മാനേജ്മെൻറ് ഉേദ്യാഗസ്ഥർക്ക് നേട്ടം ഉണ്ടാക്കാനാണ് ഇത്തരം തീരുമാനമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് വെൽെഫയർ അസോസിയേഷൻ പ്രസിഡൻറ് വി.വി. ഹരിദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
