അടുത്ത ബജറ്റിനെയും ഞെരുക്കി സാമ്പത്തിക പ്രതിസന്ധി
text_fieldsതിരുവനന്തപുരം: അടുത്ത വർഷത്തെ ബജറ്റിനെയും ഞെരുക്കി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി. അനാദായകരമായ പദ്ധതികൾ ഉപേക്ഷിക്കണമെന്നും ചെലവ് കഴിയുന്നത്ര ചുരുക്കണമെന്നും വകുപ്പുകൾക്ക് ധനകാര്യ വകുപ്പ് നിർദേശം നൽകി. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായാണ് നിർദേശം.
അടുത്ത വർഷത്തേക്ക് പദ്ധതിയേതര ചെലവുകളുടെ നിർദേശം 21നകവും പദ്ധതി ചെലവ് 31നകവും റവന്യൂ അടക്കം വരവുകൾ 31നകവും ധനവകുപ്പിന് സമർപ്പിക്കാനാണ് നിർദേശം. പദ്ധതിയേതര ചെലവുകളിൽ നടപ്പ് വർഷത്തെക്കാൾ വർധന വരുത്തിെല്ലന്നാണ് സൂചന. ഇക്കൊല്ലത്ത പരിധിയിൽനിന്ന് വേണം പദ്ധതികൾ തയാറാക്കാനെന്ന് ധനവകുപ്പ് നിർദേശിച്ചു. പദ്ധതികളുടെ വലുപ്പം കുറക്കാൻ വകുപ്പ് മേധാവികൾ ശ്രദ്ധിക്കണം. മാറ്റിെവക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പദ്ധതികളിലെ അധിക ജീവനക്കാരുടെ പട്ടിക പ്രത്യേകം തയാറാക്കണം. ഭാവിയിലെ ഒഴിവുകളിൽ ഇവരെ നിയോഗിക്കും.
പദ്ധതികൾ, പരിപാടികൾ, പ്രവൃത്തികൾ എന്നിവ വകുപ്പുമേധാവികൾ സൂക്ഷമമായി പരിശോധിക്കുകയും തുടരണമോ എന്ന് വിലയിരുത്തി റിപ്പോർട്ട് നൽകുകയും വേണം. ശമ്പളച്ചെലവ് സ്പാർക്കുമായി ബന്ധപ്പെട്ട രേഖകളുടെകൂടി അടിസ്ഥാനത്തിലായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ബജറ്റുകളിൽ വരുമാന വർധനനിർദേശമുണ്ടാകുന്നുണ്ടെങ്കിലും ചെലവ് വർധിക്കുകയാണ്. ജി.എസ്.ടി നിരക്കിലെ മാറ്റം സർക്കാറിന് തിരിച്ചടിയാണ്.
നടപ്പ് ബജറ്റിലെ വരും മാസങ്ങളിലെ ചെലവ്, ഉപധനാഭ്യർഥനക്ക് വേണ്ടി വരുന്ന അധിക പണം എന്നിവയും ഇതോടൊപ്പം നൽകണം. അതേസമയം, നടപ്പ് വാർഷിക പദ്ധതിയിലെ വിനിയോഗത്തിൽ തുടക്കത്തിലേ വേഗം കുറഞ്ഞു. 29,150 കോടി രൂപയുടേതാണ് നടപ്പ് വർഷത്തെ വാർഷിക പദ്ധതി.
ഇതുവരെ 5139.09 കോടി രൂപയാണ് ചെലവിട്ടത്; 17.63 ശതമാനം. ഭവനം, നിയമം വകുപ്പുകളിൽ പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടില്ല. തേദ്ദശ സ്ഥാപനങ്ങൾക്ക് 7000 കോടിയാണ് വിനിയോഗം. 1335.60 കോടിയാണ് ചെലവിട്ടത്, 19.08 ശതമാനമാണ് വിനിയോഗം.
തുറമുഖ വകുപ്പാണ് 61.21 ശതമാനം വിഹിതം ചെലവിട്ട് മുന്നിൽ. ഭരണപരിഷ്കാരം, പട്ടികവർഗം, മരാമത്ത്, ഫിഷറീസ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
