Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ന്ദ്യം...

മാ​ന്ദ്യം പി​ടി​മു​റു​ക്കു​ന്നു; കർഷകരും സംരംഭകരും വായ്​പക്കുരുക്കിൽ

text_fields
bookmark_border
potato-farmers
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 1.37 ല​ക്ഷം ക​ർ​ഷ​ക​രും 1.17 ല​ക്ഷം ചെ​റു​കി​ട സം​രം​ഭ​ക​രും ബാ​ങ്ക്​ വാ​യ്​​പ കു​രു​ക്കി​ൽ. 1,37,191ക​ർ​ഷ​ക​ർ എ​ടു​ത്ത 2404 കോ​ടി വാ​യ്​​പ​യും 1,17,497 ചെ​റു​കി​ട സം​രം​ഭ​ക​ർ എ​ടു​ത്ത 4643 ​േകാ​ടി വാ​യ്​​പ​യും കി​ട്ടാ​ക്ക​ട പ​രി​ധി​യി​ലാ​യി.

2019 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തി​​െൻറ തീ​വ്ര സൂ​ച​ന​ക​ൾ ന​ൽ​കി സം​സ്ഥാ​ന​ത്ത്​ ബാ​ങ്കു​ക​ളി​ലെ​ ഭ​വ​ന​വാ​യ്​​പ കു​റ​ഞ്ഞു. ഒ​രു​വ​ർ​ഷം​കൊ​ണ്ട്​ കു​റ​ഞ്ഞ​ത്​ 4828 കോ​ടി. െമാ​റ​േ​ട്ടാ​റി​യം അ​ട​ക്കം ന​ൽ​കി​യി​ട്ടും ഇ​ത്ര​യും പേ​രു​ടെ കാ​ർ​ഷി​ക​വാ​യ്​​പ കി​ട്ടാ​ക്ക​ട​മാ​യ​ത്. വ്യാ​ഴാ​ഴ്​​ച​ ചേ​രു​ന്ന സം​സ്ഥാ​ന​ത​ല ബാ​േ​ങ്ക​ഴ്​​സ്​ സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​വി​വ​ര​ങ്ങ​ൾ.

സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളി​ൽ മൊ​ത്തം 13,665 കോ​ടി​യു​ടെ വാ​യ്​​പ​ക​ൾ കി​ട്ടാ​ക്ക​ട​മാ​യി​യി​ട്ടു​ണ്ട്. അ​ഞ്ച്​ ല​ക്ഷം പേ​രാ​ണ്​ ഇ​വ എ​ടു​ത്ത​ത്. മു​ൻ​ഗ​ണ​നാ​മേ​ഖ​ല​യി​ൽ 10,080 കോ​ടി​യു​ടെ​യും(3,86,923 പേ​ർ) മു​ൻ​ഗ​ണ​ന​യി​ത​ര മേ​ഖ​ല​യി​ൽ 3586 കോ​ടി​യു​ടെ​യും (1,20,246 അ​ക്കൗ​ണ്ടു​ക​ൾ) വാ​യ്​​പ​ക​ളാ​ണ്​ കി​ട്ടാ​ക്ക​ട​മാ​യ​ത്.

വി​ദ്യാ​ഭ്യാ​സ​വാ​യ്​​പ എ​ടു​ത്ത​വ​രും തി​രി​ച്ച​ട​ക്കാ​നാ​കാ​തെ കു​ഴ​ങ്ങു​ക​യാ​ണ്. 59,965 പേ​ർ എ​ടു​ത്ത 1567 കോ​ടി​യു​െ​ട വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യാ​ണ്​ കി​ട്ടാ​ക്ക​ട​പ​ട്ടി​ക​യി​ൽ. 758 കോ​ടി​യാ​ണ്​ ഭ​വ​ന​വാ​യ്​​പ കി​ട്ടാ​ക്ക​ടം. 15,557 പേ​രാ​ണ്​ മു​ട​ക്കി​യ​ത്. ക​യ​റ്റു​മ​തി ​െക്ര​ഡി​റ്റ്​ - 19 കോ​ടി, റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി - 0.01 കോ​ടി, സാ​മൂ​ഹി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യം -ഒ​രു കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ മു​ൻ​ഗ​ണ​നാ​മേ​ഖ​ല​യി​ലെ മ​റ്റ്​ കി​ട്ടാ​ക്ക​ട​ങ്ങ​ൾ. ഭ​വ​ന​വാ​യ്​​പ​യി​ൽ ഒ​രു​വ​ർ​ഷം​കൊ​ണ്ട്​ വ​ന്ന കു​റ​വ്​ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. 2018 ജൂ​ണി​ൽ 33,253 കോ​ടി​യാ​യി​രു​ന്നു ബാ​ങ്കു​ക​ൾ ന​ൽ​കി​യ ഭ​വ​ന​ന​വാ​യ്​​പ. 2019 ജൂ​ണി​ൽ ​ 28,425 കോ​ടി​യാ​യി. 4828 കോ​ടി കു​റ​വ്. മു​മ്പ്​​ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ഭ​വ​ന​വാ​യ്​​പ തു​ക വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. ഭ​വ​ന​വാ​യ്​​പ​യി​ലെ കി​ട്ടാ​ക്ക​ടം 2.76 ശ​ത​മാ​നം മാ​ത്ര​വു​മാ​ണ്.

വി​ദ്യാ​ഭ്യാ​സ​വാ​യ്​​പ​യാ​ക​െ​ട്ട ജൂ​ണി​ൽ 10,083 കോ​ടി​യാ​യി ഉ​യ​ർ​ന്നു. 2018 ജൂ​ണി​ൽ​ 9982 കോ​ടി​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​യി​ൽ 80 ശ​ത​മാ​ന​വും പൊ​ത​ു​മേ​ഖ​ലാ​ബാ​ങ്കു​ക​ളു​ടേ​താ​ണ്.​ സ്വ​കാ​ര്യ​ബാ​ങ്കു​ക​ൾ ന​ൽ​കി​യ​ത്​ 13 ശ​ത​മാ​നം മാ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfarmersmalayalam newseconomic crisisEntrepreneurs
News Summary - Economic Crisis affect farmers and Entrepreneurs -Kerala News
Next Story