Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതിലോല മേഖല: ആശങ്കയൊഴിയുന്നില്ല

text_fields
bookmark_border
പരാതി നൽകാൻ ഇനി 12 ദിവസംകൂടി
പരിസ്ഥിതിലോല മേഖല: ആശങ്കയൊഴിയുന്നില്ല
cancel
camera_alt

ഇ.എസ്.എക്കെതിരെ പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയിൽ അയക്കുന്നതിന്റെ ഉദ്ഘാടനം സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് നിർവഹിക്കുന്നു

കൽപറ്റ: വയനാട്ടിലടക്കമുള്ള പരിസ്ഥിതിലോല മേഖലകൾ (ഇ.എസ്.എ) നിശ്ചയിച്ച കേന്ദ്രസർക്കാറിന്റെ കരടുവിജ്‌ഞാപനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഇനി 12 ദിവസങ്ങൾകൂടി. വയനാട്ടിലെ 13 വില്ലേജുകളാണ് വിജ്‌ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ജനവാസമേഖലകളടക്കമുള്ളവയാണ് ഇവ. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിന് വെബ്സൈറ്റ് വഴി പരാതിനൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 24 ആണ്.

പരിസ്ഥിതിലോല മേഖലകൾ നിശ്ചയിച്ചതിനെതിരെ വനം-പരിസ്‌ഥിതി മന്ത്രാലയത്തിന് തപാലിലോ ഇ മെയിലിലോ പരാതി അയക്കാം. esz-mef@nic.in എന്ന ഇമെയിൽ വിലാസത്തിലും പരാതികളും ആശങ്കകളും അറിയിക്കാം. പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശിലേരി, കിടങ്ങനാട്, നൂൽപുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ 13 വില്ലേജുകളെയാണ് വയനാട്ടിൽ പരിസ്ഥിതി ലോലമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാനന്തവാടി താലൂക്കിൽ ഏഴും വൈത്തിരി താലൂക്കിൽ നാലും ബത്തേരി താലൂക്കിൽ രണ്ടും വില്ലേജുകളാണ് ഇവ.

വയനാട്ടിലെ 665 ചതുരശ്രകി.മീറ്റർ ഭൂമിയാണ് ഇ.എസ്.എ പരിധിയിൽ വരുന്നത്. ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കുന്നതിനു പകരം ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ പല ഭൂപടങ്ങളാണ് ബയോഡൈവേഴ്സ‌ിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന ആറു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലും ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവക്ക് സമ്പൂര്‍ണ നിരോധനമുണ്ടാകും. ഒരുപ്രദേശം പരിസ്ഥിതി ലോല മേഖലയായൽ ജനജീവിതത്തെയടക്കം ബാധിക്കുന്ന പല നിയന്ത്രണങ്ങൾ വരുമെന്നും കർഷകരടക്കം ആരോപിക്കുന്നു. അതേസമയം ഇത് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കാടുകൈയ്യേറുന്ന വൻകിടക്കാർക്കും ക്വാറി മാഫിയകൾക്കും മാത്രമേ പ്രതിസന്ധിയുണ്ടാകൂവെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണസമിതി അടക്കമുള്ള സംഘടനകളുടെ വാദം.

ജനവാസമേഖലയും കൃഷിഭൂമിയും ഒഴിവാക്കണം -എൻ.ഡി. അപ്പച്ചൻ

കൽപറ്റ: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനവാസമേഖലയും കൃഷിഭൂമിയും തോട്ടംഭൂമിയും ഒഴിവാക്കണമെന്ന് എ.ഐ.സി.സി അംഗം എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. കേന്ദ്രപരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനം വയനാടിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്. ജില്ലയിലെ 13 വില്ലേജുകളാണ് ഒടുവിൽ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

കസ്‌തൂരിരംഗൻ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ തന്നെയാണ് പുതിയ കേന്ദ്രവിജ്ഞാപനവും വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് കർഷകരുടെ ആശങ്കൾ പരിഹരിക്കാൻ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ ശിപാർശകളും നിർദേശങ്ങളും പരിഗണിച്ചുകൊണ്ട് ജനവാസമേഖലയും കൃഷിഭൂമിയും തോട്ടം ഭൂമികളും പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കിയുള്ള നടപടികളാണ് വേണ്ടത്.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാടിനെ സംബന്ധിച്ച് കാർഷികമേഖലയിൽ ഉൾപ്പെടെ നിരവധി പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. ഇതിനിടയിൽ പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം കൂടി വന്നാൽ അത് കാർഷികമേഖലയെ മാത്രമല്ല, സർവമേഖലക്കും പ്രതിസന്ധിയാകും. ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചു സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിൽ ശക്തമായ സമ്മർദ്ദം ചെലുത്തി ജനവാസമേഖലയെയും കൃഷിഭൂമിയെയും തോട്ടം ഭൂമിയെയും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം 500 ഇ-​മെ​യി​ലു​ക​ൾ അ​യ​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ​നി​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​ഭൂ​മി​യും നി​ർ​മി​തി​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ആ​രം​ഭി​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് ജി​ല്ല​യി​ൽ നി​ന്ന് 500 ഇ-​മെ​യി​ൽ അ​യ​ക്കു​ന്ന​തി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൽ അ​സീ​സ് നി​ർ​വ​ഹി​ച്ചു.

വ​നാ​തി​ർ​ത്തി​യി​ൽ മാ​ത്രം ഇ.​എ​സ്.​എ പ​രി​ധി നി​ശ്ച​യി​ക്കു​ക, ഇ.​എ​സ്.​എ പ​രി​ധി​യി​ൽ കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ൾ മാ​ത്രം വ​രു​ന്ന വി​ല്ലേ​ജു​ക​ളെ അ​ടി​സ്ഥാ​ന യൂ​നി​റ്റു​ക​ളാ​ക്കാ​തി​രി​ക്കു​ക, സ​ർ​വേ ന​മ്പ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ക്ത​മാ​യ ഇ.​എ​സ്എ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ക്കു​ക, ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടു​ക തു​ട​ങ്ങി​യ അ​നേ​കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഇ-​മെ​യി​ൽ അ​യ​ച്ച​ത്. തു​ട​ർ സ​മ​ര​ങ്ങ​ൾ അ​ടു​ത്താ​ഴ്ച മു​ത​ൽ തു​ട​രും.

യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് എം. ​അ​ന്ത്രു ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര മാ​യ​ൻ ഹാ​ജി, ക​ല്ലി​ടു​മ്പ​ൻ ഹം​സ ഹാ​ജി, ല​ത്തീ​ഫ് അ​മ്പ​ല​വ​യ​ൽ, അ​ല​വി വ​ട​ക്കേ​തി​ൽ, കാ​സിം ഹാ​ജി ബീ​നാ​ച്ചി, ഖാ​ലി​ദ് വേ​ങ്ങൂ​ർ, ഷം​സു​ദ്ദീ​ൻ ബി​ദ​ർ​ക്കാ​ട്, ഇ​ബ്രാ​ഹിം തൈ ​തൊ​ടി, ഉ​സ്മാ​ൻ പ​ള്ളി​യാ​ൽ, ബാ​വ​ക്ക ചീ​രാ​ൽ, പി.​കെ. മൊ​യ്തീ​ൻ കു​ട്ടി, അ​സൈ​നാ​ർ ക​ല്ലി​ടു​മ്പ​ൻ, പി.​കെ. കാ​സിം, ജ​മീ​ല കു​ടു​ക്കി, സൈ​ന​ബ സെ​യ്ത​ല​വി, നി​സാം ക​ല്ലൂ​ർ, പി.​വി. ഹൈ​ദ​ർ, പി. ​അ​ബ്ദു​റ​ഹി​മാ​ൻ, സൈ​ന​ബ ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ഷീ​ർ നാ​യ്ക്ക​ട്ടി സ്വാ​ഗ​ത​വും അ​ല​വി വ​ട​ക്കേ​തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ecologically Sensitive Area: Concerns Persist
Next Story