
കോഴവിവാദം ഉന്നയിച്ച ഇ.സി. മുഹമ്മദിനെ ഐ.എൻ.എല്ലിൽനിന്ന് പുറത്താക്കി; അഡ്വ. ജയശങ്കറിനെതിരെയും നിയമനടപടി
text_fieldsകോഴിക്കോട്: പി.എസ്.സി ബോർഡ് മെമ്പർ വിവാദത്തിനിടെ ഐ.എൻ.എല്ലിൽ പുറത്താക്കൽ. കോഴ ആരോപണമുന്നയിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാർട്ടി അറിയിച്ചു.
അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനാണ് നടപടി. ഐ.എൻ.എല്ലിന് ലഭിച്ച പി.എസ്.സി ബോർഡ് മെമ്പർ പദവി അബ്ദുൽ സമദിന് നൽകിയത് 40 ലക്ഷം രൂപക്കാണെന്ന് ഇ.സി. മുഹമ്മദ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. അതേസമയം, ആരോപണം ശരിയായതിനാലാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഇ.സി. മുഹമ്മദ് പറഞ്ഞു.
കോഴവിവാദവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ ഐ.എൻ.എല്ലിനെ മോശമായ ഭാഷയിൽ അപകീർത്തിപ്പെടുത്താനും നേതാക്കളെ വ്യക്തിഹത്യനടത്താനും ശ്രമിച്ചതിന് അഡ്വ. ജയശങ്കറിനെതിരെയും നിയമനടപടി സ്വീകരിക്കുെമന്ന് പാർട്ടി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
