ഉയിർപ്പു സ്മരണയിൽ ഇന്ന് ഈസ്റ്റർ
text_fieldsകോട്ടയം: പീഡകളേറ്റുവാങ്ങി കുരിശുമരണം പുല്കിയ യേശുക്രിസ്തു മൂന്നാം നാള് ഉയിര്ത്തെഴുന്നേറ്റതിെൻറ സ്മരണപുതുക്കി ക്രൈസ്തവര്‍ ഇന്ന് ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുന്നു. ത്യാഗനിര്‍ഭരമായ അമ്പതു നോമ്പിനും ഇന്ന് പരിസമാപ്തിയാകും. ഉയിര്‍പ്പുതിരുനാള്‍ ആചരണത്തിെൻറ ഭാഗമായി ദേവാലയങ്ങളില്‍ പുലര്‍ച്ച പ്രത്യേക ശുശ്രൂഷകള്‍ നടക്കും. ദേവാലയങ്ങളില്‍ ഈസ്റ്റര്‍ മുട്ടകളും ഒരുക്കിയിരുന്നു. ചില ദേവാലയങ്ങളില്‍ ശനിയാഴ്ച രാത്രിയായിരുന്നു ഉയിര്‍പ്പിെൻറ തിരുക്കര്‍മങ്ങള്‍.
കുരിശുമരണത്തെ അതിജീവിച്ച യേശുക്രിസ്തുവിെൻറ ഉയിർത്തെഴുന്നേൽപ് സഹനത്തിെൻറയും തകർച്ചയിൽനിന്നുള്ള ഉയർച്ചയുടെയും സന്ദേശമാണ്. ആർഭാടവും അമിതവ്യയവും ഓഴിവാക്കി രോഗത്തിലും പട്ടിണിയിലും ദുരിതത്തിലും ആയിരിക്കുന്നവർക്ക് ആശ്വാസം നൽകുന്നതും പ്രതിസന്ധികളെ അതിജീവിക്കുന്നതിന് പ്രേരണയും പ്രചോദനവും പ്രത്യാശയും പകരുന്ന വിധത്തിലായിരിക്കണം ഈസ്റ്റർ ആഘോഷമെന്ന് സഭനേതൃത്വങ്ങൾ വിശ്വാസികളെ ആഹ്വാനം ചെയ്തു. വീടുകളില്‍ പ്രത്യേക വിഭവങ്ങളൊരുക്കിയാകും ഉയിര്‍പ്പുതിരുനാൾ ആഘോഷങ്ങള്‍. ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
