Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ടയിലും ആലപ്പുഴയിലും നേരിയ ഭൂചലനം
text_fieldsbookmark_border
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 08:30 ഓടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും ആലപ്പുഴെ ജില്ലയുടെ കിഴക്കൻ മേഖലയായ പാലമേല്‍ പഞ്ചായത്തിലെ കഞ്ചുകോട്, തണ്ടാനവിള പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്.
20ലേറെ വീടുകള്‍ക്ക് വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പല വീടുകളിലും കാര്യമായ വിള്ളൽ ഉണ്ടായിലട്ടുണ്ട്. പാത്രങ്ങളും വീട്ടുപകരണങ്ങളും മറിഞ്ഞുവീണു. ജനങ്ങൾ പരിഭ്രാന്തിയിലാണ്.
ആലപ്പുഴ ചാരുംമൂട് മേഖലയിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ചാരുംമൂട് നൂറനാട്, ആദിക്കാട്ടുകുളങ്ങര, ഉളവുക്കാട് പ്രദേശങ്ങളിലാണ് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 10.50 നോടെയായിരുന്നു സംഭവം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
