Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരിട്ടിയിൽ ഭൂമിക്ക്...

ഇരിട്ടിയിൽ ഭൂമിക്ക് വിള്ളല്‍; റവന്യൂ സംഘം പരിശോധന നടത്തി

text_fields
bookmark_border
ഇരിട്ടിയിൽ ഭൂമിക്ക് വിള്ളല്‍; റവന്യൂ സംഘം പരിശോധന നടത്തി
cancel
Listen to this Article

ഇ​രി​ട്ടി: ജ​ബ്ബാ​ര്‍ക്ക​ട​വ് എ​രു​മ​ത്ത​ട​ത്തെ ഡ്രൈ​വി​ങ്​ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന് സ​മീ​പ​മു​ള്ള ഭൂ​മി​യി​ൽ വി​ള്ള​ല്‍ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡ്രൈ​വി​ങ്​ ടെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ മോ​ട്ടോ​ർ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വൈ​കു​ണ്ഠ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രി​ട്ടി പൊ​ലീ​സും ഇ​രി​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ സി.​വി. പ്ര​കാ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.10 മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ട​ത്. മു​മ്പ് ഈ ​സ്ഥ​ലം താ​ഴ്ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു. ഇ​വി​ടെ മ​ണ്ണി​ട്ട് ഉ​യ​ര്‍ത്തു​ക​യാ​യി​രു​ന്നു. മ​ഴ പെ​യ്ത​പ്പോ​ള്‍ മ​ണ്ണി​ല്‍ വെ​ള്ള​മി​റ​ങ്ങി വി​ള്ള​ല്‍ സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ത​ഹ​സി​ല്‍ദാ​ര്‍ സി.​വി. പ്ര​കാ​ശ​ന്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ വേ​ണ്ട മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം. ​വി​നോ​ദ്കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​പ്പോ​ഴു​ണ്ടാ​യ വി​ള്ള​ല്‍ ഡ്രൈ​വി​ങ് ടെ​സ്റ്റി​നെ ബാ​ധി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrittiEarth cracks
News Summary - Earth cracks in Iritti; Revenue team conducted the inspection
Next Story