വീണ,ഗണേഷ്,രാജേഷ്,- ആദ്യ ഫലസൂചനകളിൽ 12 മന്ത്രിമാർ പിറകിൽ
text_fieldsകോഴിക്കോട് : നിയമസഭാ തെരഞ്ഞടുപ്പിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ നിലവിൽ മന്ത്രിമാരയ 12 പേർ പിറകിലാണ്. ആറൻമുളയിൽ ആരോഗ്യമന്ത്രി വീണ ജോർജ് കോൺഗ്രസിന്‍റെ യുവമുഖം അബിൻവർക്കിക്ക് പിറകിലാണ്. പത്തനാപുരം മണ്ഡലത്തിൽ ജ്യോതികുമാർ ചാമക്കാലയോട് 1000 വോട്ടിന് ഗണേഷ് കുമാർ പിന്നിലാണ്. സ്റ്റാർ മണ്ഡലമായ തൃത്താലയിൽ വി.ടി ബൽറാമിനേക്കാൽ പിറകിലാണ് എം.ബി രാജേഷ്. കളമശ്ശേരിയിൽ മുസ്ലിം ലീഗിന്‍റെ വി.ഇ അബ്ദുൽ ഗഫൂർ മന്ത്രി പി.രാജീവിനെതിരെ 600 വോട്ടിന് ലീഡ് ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ ബിന്ദു കേരള കോണ്ഡഗ്രസിന്‍റെ തോമസ് ഉണ്ണിയാടനെക്കാൾ പിറകിലാണ്. നേമത്ത് വി.ശിവൻക്കുട്ടിക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരൻ മുന്നിലാണ്. ഏറ്റുമാനൂരിൽ വി.എൻ വാസവനും ചടയമംഗലത്ത് ചിഞ്ചുറാണിയും പിറകിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

