Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ. ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

text_fields
bookmark_border
കാറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു, ആർക്കും പരിക്കില്ല
e sreedharan
cancel

ചെറുതുരുത്തി: മെട്രോമാൻ ഇ. ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. രണ്ടുപേർക്കും പരിക്കില്ല.

ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് ചെറുതുരുത്തി പഞ്ചകർമ ആയുർവേദ ആശുപത്രിയിലേക്ക് വരുന്ന വഴി വള്ളത്തോൾ നഗർ പഞ്ചായത്തിലെ പുതുശ്ശേരിയിലാണ് ഓട്ടോറിക്ഷ കാറിൽ ഇടിച്ചത്. കാറിന്‍റെ ഹെഡ് ലൈറ്റിനും മറ്റും തകരാർ സംഭവിച്ചു.

ചെറുതുരുത്തി പൊലീസ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. ഓട്ടോറിക്ഷക്കും ചെറിയ കേടുപാടുണ്ട്. രണ്ട് ഡ്രൈവർമാർക്കും പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - E Sreedharans car met with an accident
Next Story