Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ. ശ്രീധരന് പകരം സഞ്ജു സാംസൺ തെരഞ്ഞെടുപ്പ് ഐക്കണാകും

text_fields
bookmark_border
Sanju-Samson
cancel

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തു. ഇ.ശ്രീധരനും കെ.എസ്. ചിത്രയും ആയിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഐക്കൺ. എന്നാൽ നിഷ്പക്ഷതയില്ലാത്തതിനാൽ ഇ.ശ്രീധരനെ ഒഴിവാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിർദേശിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഐക്കൺ സ്ഥാനത്ത് കെ.എസ് ചിത്ര തുടർന്നേക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷൻ ചിത്രയുടെ സമ്മതം തേടിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തിരഞ്ഞെടുപ്പ് ഐക്കണെ തെരഞ്ഞെടുക്കുന്നത്.

അതേ സമയം, എല്ലാ ഓഫീസുകളിൽ നിന്നും ഇ. ശ്രീധരൻറെ ചിത്രം നീക്കം ചെയ്യാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ജില്ലാ കലക്ടർമാരോടും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - E. Sreedharan will be replaced by Sanju Samson as the election icon
Next Story