മെട്രോ രണ്ടംഘട്ടത്തിൽ ഉണ്ടാകില്ല: ഉദ്ഘാടനത്തിന് ക്ഷണമില്ലാത്തിൽ വിഷമമില്ലെന്ന് ഇ.ശ്രീധരൻ
text_fieldsകൊച്ചി: മെട്രോ ഉദ്ഘാടനത്തിന് വേദിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ലെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയാണ് പ്രധാനം. പ്രധാനമന്ത്രിയുടെ ഒാഫീസ് അതിനനുസരിച്ചാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. സുരക്ഷാ ഏജന്‍സി എന്താണ് പറയുന്നത് അതു പോലെ ചെയ്യണം. അതിനാൽ തന്നെ വേദിയിലേക്ക് ക്ഷണിക്കാത്തത് വിഷമിപ്പിക്കുന്ന കാര്യമല്ലെന്നും ഉദ്ഘാടന ചടങ്ങിൽ താൻ പെങ്കടുക്കുമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.
ശ്രീധരനെ ക്ഷണിക്കാത്തതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിഷമമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താൻ പണിയെടുക്കുന്ന ആളാണ്. തന്നെ ക്ഷണിക്കേണ്ട കാര്യമില്ല, താൻ ഇവിടെ തന്നെയുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കേണ്ട കാര്യമില്ല. ഇനി ക്ഷണിച്ചാല്‍ വേദിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ഉദ്ഘാടനത്തിനൊരുങ്ങുന്ന മെട്രോയുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോയുടെ രണ്ടാംഘട്ട പദ്ധതിക്ക് താനും ഡി.എം.ആർ.സിയും ഉണ്ടാകില്ലെന്നും ഇ. ശ്രീധരൻ അറിയിച്ചു. അടുത്ത ഘട്ടം പൂർത്തിയാക്കാൻ കെ.എം.ആർ.എൽ പ്രാപ്തരാണ്.കൊച്ചി മെട്രോ സർവീസ് നടത്താൻ പൂർണ സജ്ജമായി കഴിഞ്ഞു. ആദ്യഘട്ട മെട്രോ പദ്ധതിയുടെ അഞ്ചു കിലോമീറ്റർ ഇനിയും പൂർത്തീകരിക്കാനുണ്ട്. ഇത് എത്രയും പെട്ടന്ന് പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
