Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൽ കഴുകിയും കാൽ പിടിച്ചും ഇ. ശ്രീധരന് വരവേൽപ്; വ്യാപക വിമർശനം

text_fields
bookmark_border
E sreedharan
cancel

പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾക്കെതിരെ വ്യാപക വിമർശനം. ഇ. ശ്രീധരന് ഏർപ്പെടുത്തുന്ന സ്വീകരണങ്ങളിൽ മാലയിട്ട് സ്വീകരിക്കുന്നതിന് പുറമെ കാൽ കഴുകി സ്വീകരിക്കുന്നതാണ്. മുട്ടുകുത്തി വണങ്ങുന്നതും കാൽ തൊട്ട് തൊഴുന്നതും നമസ്ക്കരിക്കുന്നതുമായ ചിത്രങ്ങളും വ്യാപകമായ വിമർശനത്തിന് ഇടയാക്കുന്നു.

സവര്‍ണമനോഭാവമാണ് കാൽപിടിച്ച് തൊഴുന്ന ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത് എന്നാണ് ആരോപണം. മാംസം കഴിക്കുന്നവരെ തനിക്ക് ഇഷ്ടമല്ലെന്ന ഇ. ശ്രീധരന്‍റെ പ്രസ്തവാന വിവാദങ്ങൾക്കിടയാക്കിയിരുന്നു.


അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - E Sreedharan election campaign
Next Story