കാമ്പസ് രാഷ്ട്രീയം നിരോധിക്കണം –ഇ. ശ്രീധരൻ
text_fieldsകൊച്ചി: കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് ഡി.എം.ആർ.സി. മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ്.ആർ.എൻ.വി. (ഫൗണ്ടേഷന് ഫോര്‍ റിസ്റ്റോറേഷന്‍ ഓഫ് നാഷനല്‍ വാല്യുസ്) യുടെ കൊച്ചിന് ചാപ്റ്റർ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദേശീയ പ്രസിഡൻറുകൂടിയായ ഇ. ശ്രീധരന്.
രാഷ്ട്രീയം പിടിമുറുക്കിയ സംസ്ഥാനത്തെ കാമ്പസുകളുടെ മൂല്യങ്ങള്‍ നഷ്ടമായി. രാഷ്ട്രീയ പേക്കൂത്തുകളുടെ വിളനിലമായി കലാലയങ്ങള്‍ മാറിയതില്‍ ദുഃഖമുണ്ട്. അദ്ദേഹം പറഞ്ഞു. കലൂര്‍ ഐ.എം.എയില്‍ നടന്ന ചടങ്ങില്‍ എഫ്.ആർ.എൻ.വി ദേശീയ വൈസ് പ്രസിഡൻറ് ഡോ. എം. അയ്യപ്പന്, പ്രേം അറോറ, സുനില്‍ കുമാര്‍ സിന്‍ഹ, വി. വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
