ഇ. ശ്രീധരന് ബി.ജെ.പിയില്‍ സജീവമെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ഇ. ശ്രീധരന് ബി.ജെ.പിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് അദ്ദേഹം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്. സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറുകയാണെന്ന ഇ. ശ്രീധരെൻറ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിെൻറ സേവനം പാര്‍ട്ടിക്ക് വേണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ട്.
രാഷ്ട്രീയക്കാരനെന്നതിലുപരി സാങ്കേതിക വിദഗ്ധനെന്ന നിലയിലാണ് അദ്ദേഹം ജനങ്ങളെ സേവിച്ചത്. ബി.ജെ.പിയുടെ അഭ്യർഥന മാനിച്ചാണ് സ്ഥാനാർഥിയായത്. കെ-റെയില്‍ വിഷയത്തില്‍ ഉൾപ്പെടെ ശ്രീധരെൻറ അഭിപ്രായം കേട്ട ശേഷമാണ് ബി.ജെ.പി നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

