Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാഫി വികസന...

ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ

text_fields
bookmark_border
ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ
cancel

പാലക്കാട്​: നിയസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്​ പിന്നാലെ പ്രതികരണവുമായി ഇ.ശ്രീധരൻ. തോറ്റാലും ജയിച്ചാലും പാലക്കാടിനു തന്‍റെ സേവനമുണ്ടാകുമെന്ന്​ പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നെന്നും ഇനിയങ്ങോട്ട്​ അതിനാകും പരിഗണനയെന്നും ഇ.ശ്രീധരൻ പറഞ്ഞു. എതിർസ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിൽ വിളിച്ച്​ വികസനപ്രവർത്തനങ്ങളിൽ സഹായം അഭ്യർഥിച്ചു. സമഗ്രമായ അടിസ്ഥാന വികസനമാണ്​ ലക്ഷ്യം. നഗരസഭ അംഗങ്ങളുമായി വിഷയം ചർച്ച ചെയ്യുമെന്നും ശ്രീധരൻ പറഞ്ഞു.

''പരാജയത്തിൽ ആരെയും കുറ്റം പറയാനില്ല. എല്ലാവരും നന്നായി പ്രവർത്തിച്ചു. രാഷ്​ട്രീയ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടാകാം. വിജയവും തോൽവിയും ഒരുപോലെ കാണുന്നു. ലീഡ്​ നില ഉയർന്നപ്പോൾ അത്യാഹ്ലാദവും താഴ്​ന്നപ്പോൾ വലിയ നിരാശയുമുണ്ടായില്ല. ഭാരതപ്പുഴയു​െട നവീകരണത്തിനുള്ള ഫ്രൻഡ്​്​സ്​ ഓഫ്​ ഭാരതപ്പുഴയുടെ പ്രവർത്തനത്തിന്​ പരമാവധി സമയം ചെലവഴിക്കും'' -ശ്രീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e sreedharanShafi ParambilUDF
News Summary - e sreedharan about palakkad loss
Next Story