Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈ​റ്റ് മെ​ട്രോ:...

ലൈ​റ്റ് മെ​ട്രോ: ഡി​.എം.​ആ​ർ​.സി പി​ൻ​മാ​റി​യ​ത് സ​ർ​ക്കാ​റി​ന്‍റെ അ​നാ​സ്ഥ​മൂ​ലം -ഇ.​ ശ്രീ​ധ​ര​ൻ

text_fields
bookmark_border
ലൈ​റ്റ് മെ​ട്രോ: ഡി​.എം.​ആ​ർ​.സി പി​ൻ​മാ​റി​യ​ത് സ​ർ​ക്കാ​റി​ന്‍റെ അ​നാ​സ്ഥ​മൂ​ലം -ഇ.​ ശ്രീ​ധ​ര​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ങ്ങ​ളി​ലെ ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി​ക​ളി​ൽ​ നി​ന്നു ഡി.​എം​.ആ​ർ​.സി പി​ൻ​മാ​റു​ന്ന​ത് സ​ർ​ക്കാ​റിന്‍റെ അ​നാ​സ്ഥ​മൂ​ല​മാ​ണെ​ന്ന് ഡി​.എം​.ആ​ർ​.സി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് ഇ.​ശ്രീ​ധ​ര​ൻ. പ​ല​ത​വ​ണ ക​ത്ത​യ​ച്ചി​ട്ടും പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ല്ലെ​ന്നും നി​രാ​ശ​യോ​ടെ​യാ​ണ് പി​ൻ​മാ​റ്റ​മെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്‍മാറുകയാണെന്ന് കാണിച്ച് സര്‍ക്കാരിനയച്ച കത്തിന്‍റെ പകര്‍പ്പ് ചാനലുകൾ പുറത്തുവിട്ടിരുന്നു. 

തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടു​മു​ള്ള ഡി​എം​ആ​ർ​സി ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ പി​ൻ​വ​ലി​ച്ചിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ മനം മടുത്താണ് ഡി.എം.ആര്‍.സിയുടെ പിന്‍മാറ്റം. പദ്ധതി ഡി.എം.ആര്‍.സി നടപ്പാക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ കരാറൊപ്പിട്ടില്ല. കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ 23ന് പുതുക്കിയ ഡി.പി.ആര്‍ നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കുകയോ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കുകയോ ചെയ്തില്ലെന്ന് കത്തില്‍ ഇ.ശ്രീധരന്‍ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslight metroE Sreedharanmalayalam news
News Summary - E Shreedharan on Lite Metro DMRC-Kerala News
Next Story