ഇ സഞ്ജീവനി ശക്തിപ്പെടുത്തി, വീട്ടിലിരുന്ന് ഡോക്ടറെ കാണാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിെൻറ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍തന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. ഇപ്പോള്‍ സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
സ്പെഷാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഗൃഹസന്ദര്‍ശനം നടത്തുന്ന പാലിയേറ്റിവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ എന്നിവര്‍ക്കും ഇ സഞ്ജീവനിവഴി ഡോക്ടര്‍മാരുടെ സേവനം തേടാം.
എല്ലാ ആരോഗ്യ ആവശ്യങ്ങള്‍ക്കും ഇ സഞ്ജീവിനി ടെലി മെഡിസിന് സേവനങ്ങളെ ആശ്രയിക്കാം. സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഉൾപ്പെടെ 33 തരം വിവിധ ഒ.പി സേവനങ്ങളാണ് നല്‍കുന്നത്. സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാം. ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും.
എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ജനറല്‍ ഒ.പി പ്രവര്‍ത്തിക്കുന്നത്. സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യും. ഒ.പി സമയം: നവജാതശിശു വിഭാഗം ഒ.പി -തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ, സൈക്യാട്രി -തിങ്കള്‍മുതല്‍ വെള്ളിവരെ ഒമ്പതുമുതല്‍ ഒന്നുവരെ, പോസ്റ്റ് കോവിഡ് ഒ.പി എല്ലാ ദിവസവും ഒമ്പതുമുതല്‍ അഞ്ചുവരെ, ഡി.ഇ.ഐ.സി ഒ.പി- തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ നാലുവരെ.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
esanjeevaniopd.in എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പേഷ്യൻറ് ക്യൂവില്‍ പ്രവേശിക്കാം. വിഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെപ്പറ്റി സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഉടന്‍തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും സാധിക്കും.

