ഇ-പോസ്: പുതിയ സെർവർ സ്ഥാപിക്കൽ അവസാനഘട്ടത്തിൽ
text_fieldsതൃശൂർ: ഭക്ഷ്യസുരക്ഷ പദ്ധതിയിൽ ഇ-പോസ് മെഷീനുകൾ പ്രവർത്തിക്കുന്നതിനുള്ള പുതിയ െസർവർ ഇൻസ്റ്റാലേഷൻ അവസാനഘട്ടത്തിൽ. ഇൗ മാസം അവസാനവാരത്തിൽ പുതിയ െസർവർ ഉപയോഗിച്ച് റേഷൻ വിതരണം നടത്താനാവുമെന്ന് പൊതുവിതരണ വകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നു. പഴയ സെർവറിൽ നിന്നും ഇ-പോസ് മെഷീൻ ഡാറ്റ പുതിയ സെർവറിലേക്ക് മാറ്റുന്ന പ്രക്രിയയാണ് നിലവിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച തുടങ്ങിയ പ്രക്രിയ അടുത്ത ആഴ്ച ആദ്യം അവസാനിക്കും. ഒക്ടോബറിൽ പുതിയ സെർവറിൽ ഭാഗികമായി ഇ-പോസ് ഉപയോഗിക്കാനാവും.
നവംബറിൽ പൂർണമായും പുതിയ സെർവറിലായിരിക്കും പ്രവർത്തനം. ഇ-പോസ് ഡാറ്റ മാറ്റുന്നതിനായി നാല് ദിവസം റേഷൻ വിതരണം മുടക്കേണ്ടിയിരുന്നു. എന്നാൽ, വിതരണം മുടക്കാതെ പഴയ സെർവറിൽ നിന്നും ഇ-പോസ് ഡാറ്റയുടെ കോപ്പി എടുത്ത് സാവധാനം പുതിയതിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എങ്കിലും ചിലേപ്പാൾ ഒന്നോ രണ്ടോ ദിവസം റേഷൻ വിതരണം മടങ്ങിയേക്കാം. ഞായർ അടക്കം അവധി ദിനങ്ങളിൽ മുടക്കം വരുത്തി ചെയ്യുന്നതിനാണ് അധികൃതർ ശ്രമിക്കുന്നത്. ചിലപ്പോൾ ഒരു പ്രവൃത്തിദിനത്തിലും റേഷൻ വിതരണം മുടങ്ങാനും ഇടയുണ്ട്. 80 ലക്ഷത്തിൽ അധികം വരുന്ന റേഷൻകാർഡുകളിലെ വിവരങ്ങൾ വെബ്സൈറ്റും ആധാർനമ്പറും അടക്കം പുതിയതിലേക്ക് മാറ്റി.
ശനിയാഴ്ച മാത്രം അഞ്ചുലക്ഷം പേർ ഇ-പോസ് ഉപയോഗിച്ച് േറഷൻ വാങ്ങിയിട്ടുണ്ട്. പഴയ സെർവറിൽ ഒരു ദിവസം ഒമ്പത് ലക്ഷം പേർ വരെ റേഷൻ വാങ്ങിയിട്ടുണ്ട്. ഇത്രധികം പേർ റേഷൻവാങ്ങാൻ വരുേമ്പാഴാണ് പഴയ െസർവർ പണിമുടക്കുന്നത്. പുതിയ സർവറിൽ ഒമ്പത് ലക്ഷത്തിെൻറ ഇരട്ടിക്ക് ഒരേസമയം അരി വാങ്ങാനാവും. എത്ര പേർ വന്നാലും വിതരണം സുഗമമാക്കുന്നതിന് അഞ്ചരക്കോടി മുടക്കി ‘ലോഡ് ബാലൻസർ’എന്ന സംവിധാനം വിദേശത്തുനിന്നും വാങ്ങിയ സെർവറിലുണ്ട്.
സംസ്ഥാനത്തെ പതിനാലായിരത്തിലേറെ റേഷൻ കടകളും ഫുഡ് കോർപറേഷൻ സംഭരണശാലകളും താലൂക്ക്, ജില്ല പൊതുവിതരണ വകുപ്പ് ഓഫിസുകളും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ഇ-പോസ് മെഷീനുകളും കമ്പ്യൂട്ടർ ശൃംഖലകളും നിലവിൽ തിരുവനന്തപുരത്തെ ടെക്നോപാർക്കിലെ സെർവറിെൻറ നിയന്ത്രണത്തിലാണ്. ഇത് ഇടക്കിടെ പണിമുടക്കുന്നത് പതിവാണ്. പ്രത്യേകിച്ച് മാസാവസാനദിവസങ്ങളിൽ. മൂന്ന് മാസം മുമ്പ് അഞ്ചരക്കോടി െചലവിട്ട് വാങ്ങിയ സെർവർ എൻ.െഎ.സി സംഘമാണ് ഇൻസ്റ്റലേഷൻ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
