ഇ-പോസ് റേഷൻകൊള്ള: മാഫിയക്ക് മുന്നിൽ കാലിടറി വകുപ്പ്
text_fieldsതൃശൂർ: ഇ--പോസിലെ റേഷൻകൊള്ളക്കെതിരെ സർക്കാർ നടത്തിയ ആദ്യ പരിശോധന പ്രഹസനമായി. വൺ ടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ചുള്ള വ്യാപക തിരിമറിക്കെതിരെ കർശന പരിശോധന നടത്തുമെന്ന് അവകാശപ്പെട്ട പൊതുവിതരണ വകുപ്പിന് റേഷൻമാഫിയക്ക് മുന്നിൽ കാലിടറി. ചൊവ്വാഴ്ച നടന്ന സംസ്ഥാനതല പരിശോധനയിൽ മുഴുവൻ താലൂക്കുകളിലും മൂന്നാംനമ്പർ റേഷൻകട പരിശോധിച്ച് കൊള്ളക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.
ഇ--പോസിലൂടെ സംസ്ഥാനത്തെ 4019 റേഷൻകടകളിലും എന്ത് നടക്കുന്നുവെന്ന് കൃത്യമായി സാധാരണ ജനത്തിന് പോലും മനസ്സിലാക്കാൻ സംവിധാനമുണ്ട്. http://epose. kerala.gov.in/AbstractTransReport.jsp എന്ന ലിങ്കിൽ മൊബൈൽഫോണിൽ അടക്കം ക്ലിക്ക്ചെയ്താൽ ഒ.ടി.പിയിലൂടെ അധികം റേഷൻവസ്തുക്കൾ നൽകിയ കടക്കാരെ താലൂക്ക് തലത്തിൽ തിരിച്ചറിയാനാവും. ഈ സംവിധാനം ഉപയോഗിച്ച് അഴിമതിക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പകരം സംസ്ഥാനതലത്തിൽ ഒരു റേഷൻകട ഒഴികെ എല്ലാ താലൂക്കിലും മൂന്നാം നമ്പർ കട പരിശോധിക്കുകയായിരുന്നു. മൂന്നാം നമ്പർ റേഷൻകട ഇല്ലാത്ത ഒരു താലൂക്കിൽ രണ്ടാം നമ്പർ കടയിലാണ് പരിശോധന നടന്നത്.
വകുപ്പിെൻറ ഇൗനിലപാട് മാഫിയക്ക് വളം വെക്കുന്നതാണെന്ന് പരക്കെ ആേക്ഷപമുണ്ട്. മാസത്തിൽ 20 മുതൽ 40 ശതമാനം വരെ ഒ.ടി.പിയിൽ റേഷൻവിതരണം നടത്തിയവരെ ഒഴിവാക്കിയാണ് ആദ്യ പരിശോധന നടത്തിയത്.നേരത്തെ കർശന പരിശോധന നടത്തണമെന്ന് അറിയിച്ച് ഇറക്കിയ ഉത്തരവ് ആദ്യം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന നടത്താനാണ് ആവശ്യപ്പെട്ടതെങ്കിലും അത് വേണ്ടെന്ന് വെച്ചു.
കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ഇ-പോസ് പ്രഖ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് പരിശോധന മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാലിത് മാഫിയയെ സഹായിക്കുന്നതിനാണെന്ന വാദവുമായി പൊതുവിതരണ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ രംഗെത്തത്തി. മാത്രമല്ല പ്രഹസന പരിശോധനക്കെതിരെ റേഷൻകട സംഘടനകളും രംഗത്തുണ്ട്. ഇത്തരം ഒരു പരിശോധനയിലൂടെ അഴിമതി തടയാനാവില്ലെന്ന നിലപാടുമായി ഭരണ - പ്രതിപക്ഷ സംഘടനകളും രംഗത്തുവന്നു. റേഷൻവിതരണം പഞ്ചായത്ത് തലത്തിൽ സോഷ്യൽ ഒാഡിറ്റിങ്ങിന് വിധേയമാക്കുമെന്ന് പ്രഖ്യാപിെച്ചങ്കിലും ഇതും ഇതുവെര നടപ്പാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
