ഇ- ഓഫിസ് സംവിധാനം സേവനങ്ങള്‍ വേഗത്തിലാക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: ഇ-ഓഫിസ് സംവിധാനം സേവനങ്ങള്‍ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ഇ-ഓഫിസ്, പഞ്ചിങ് സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒട്ടേറെ തടസ്സങ്ങള്‍ നീക്കി ജീവനക്കാരുടെ പിന്തുണയോടെയാണ് സംവിധാനം സജ്ജമാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഘട്ടംഘട്ടമായി ആരോഗ്യവകുപ്പിനെ പൂര്‍ണമായും ഇ-ഓഫിസ് സംവിധാനത്തില്‍ കൊണ്ടുവരും. ബയോമെട്രിക് പഞ്ചിങ്ങിലെ കാലതാമസം ഒഴിവാക്കാന്‍ കെല്‍ട്രോണ്‍ മുഖേന ചിപ്പ് ഐ.ഡി കാര്‍ഡ് നല്‍കാനുള്ള നടപടികളും പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.

