
മലബാറിലെ ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ കാമ്പയിൻ
text_fieldsതിരൂർ: വന്ദേഭാരത് എക്സ്പ്രസ്സിന്റെ വരവോടെ മലബാറിലെ സ്ഥിരം ട്രെയിന്‍ യാത്രക്കാർ അനുഭവിക്കുന്ന യാത്രാ ക്ളേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഇ-മെയില്‍ കാമ്പയിൻ നടത്തി. തിരൂർ എംഎല്‍എ കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
വന്ദേഭാരത് എക്സ്പ്രസ്സിന് രാജപാതയൊരുക്കാൻ പാസ്സഞ്ചർ വണ്ടികള്‍ ക്യാൻസൽ ചെയ്യുകയും ചിലത് സമയമാറ്റം വരുത്തുകയും ഉള്ള വണ്ടികള്‍ അനിശ്ചിതമായി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുകയും ചെയ്യുന്നത് മൂലം യാത്രക്കാര്‍ ജോലിസ്ഥലത്തെത്താനും തിരിച്ച് വീട്ടിലേക്ക് എത്തിച്ചേരാനും സാധിക്കാതെ പ്രയാസങ്ങള്‍ അനുഭവിക്കുകയാണെന്നും അടിയന്തിരമായി റെയില്‍വേ അധികൃതര്‍ വിഷയത്തില്‍ ഇടപെടണമെന്നും എംഎല്‍എ പറഞ്ഞു.
മലബാറിലെ ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ നടത്തുന്ന ശ്രദ്ധക്ഷണിക്കലിന്റെ ഭാഗമായി നോട്ടീസ് കാമ്പയിനും ട്രെയിന്‍ യാത്രാ സംരക്ഷണ ദിനാചരണവും നടത്തിയിരുന്നു. പി പി അബ്ദുള്‍ റഹ്മാന്‍ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു. കെ.കെ. റസ്സാഖ് ഹാജി തിരൂർ അധ്യക്ഷതവഹിച്ചു. കെ.രഘുനാഥ്, പി.പി. രാമനാഥൻ വേങ്ങേരി, എം.ഫിറോസ്, സത്യൻ കോഴിക്കോട്, സുജനപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
