Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാമണ്ഡലത്തിലെ...

കലാമണ്ഡലത്തിലെ ഇ-കാമ്പസ് പ്രവൃത്തി കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്

text_fields
bookmark_border
കലാമണ്ഡലത്തിലെ ഇ-കാമ്പസ് പ്രവൃത്തി കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്
cancel

തൃ​ശൂ​ര്‍: ന​വ​തി​യി​ലെ​ത്തി​യ കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ ക​മ്പ്യൂ​ട്ട​ർ​വ​ത്ക​ര​ണ പ​ദ്ധ​തി ‘ഇ-​കാ​മ്പ​സി’​ൽ ക്ര​മ​ക്കേ​ടെ​ന്ന് റി​പ്പോ​ർ​ട്ട്. ഓ​ഫി​സ് ഓ​ട്ടോ​മേ​ഷ​ന്‍ സം​വി​ധാ​ന​ത്തി​നും നെ​റ്റ്‍വ​ർ​ക്ക് സ​ര്‍വെ​യ്‍ല​ൻ​സി​നു​മാ​യി അ​ഞ്ച് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് ലോ​ക്ക​ല്‍ ഫ​ണ്ട് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ൺ​ട്രാ​ക്ട്​ സൊ​സൈ​റ്റി​യു​ടെ ഐ.​ടി വി​ഭാ​ഗ​മാ​ണ് പ്ര​വൃ​ത്തി​ക​ൾ നി​ർ​വ​ഹി​ച്ച​ത്. സാ​ഹി​ത്യ​വി​മ​ര്‍ശം എ​ഡി​റ്റ​ർ സി.​കെ. ആ​ന​ന്ദ​ന്‍പി​ള്ള വി​വ​രാ​വ​കാ​ശ​പ്ര​കാ​രം ശേ​ഖ​രി​ച്ച രേ​ഖ​ക​ളി​ലാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ലാ​മ​ണ്ഡ​ലം ക​ല്‍പി​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​മ​ഗ്ര മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് ഇ-​കാ​മ്പ​സ് പ​ദ്ധ​തി​യെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. ക​ലാ​മ​ണ്ഡ​ല​ത്തി​ന്റെ ഓ​ഫി​സ് സം​വി​ധാ​നം ക​മ്പ്യൂ​ട്ട​ര്‍വ​ത്ക​രി​ക്കാ​നും അ​നു​ബ​ന്ധ സോ​ഫ​റ്റ്​​വെ​യ​റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി രേ​ഖ​ക്ക് സ​ർ​ക്കാ​ർ ക​ണ്ണ​ട​ച്ച് അ​നു​മ​തി ന​ൽ​കി. ഇ​തി​നാ​യി 2019 ന​വം​ബ​ര്‍ ഏ​ഴി​ന് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യും ക​ലാ​മ​ണ്ഡ​ല​വും ക​രാ​റി​ലേ​ര്‍പ്പെ​ട്ടു. നി​ല​വി​ല്‍ അ​പ്ലി​ക്കേ​ഷ​ൻ ഫീ​സും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​പേ​ക്ഷ​ക​ളും കോ​ള​ജി​ലെ​ത്തി നേ​രി​ട്ട് സ​മ​ര്‍പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നെ ഓ​ൺ​ലൈ​ൻ ആ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ട്ട് ത​വ​ണ​യാ​യി 4.88 കോ​ടി രൂ​പ​യാ​ണ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, ക​മ്പ്യൂ​ട്ട​റൈ​സേ​ഷ​ന്‍ സം​വി​ധാ​നം ഇ​പ്പോ​ഴും അ​ന​ക്ക​മ​റ്റ നി​ല​യി​ലാ​ണെ​ന്ന് ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2021ലാ​ണ് അ​വ​സാ​ന ഗ​ഡു ന​ൽ​കി​യ​ത്.

2022-23 വ​ര്‍ഷ​ത്തി​ലും സോ​ഫ്റ്റ് വെ​യ​റി​നും നെ​റ്റ്‌​വ​ര്‍ക്കി​നു​മാ​യി തു​ക നീ​ക്കി​വെ​ക്ക​ണ​മെ​ന്ന ശി​പാ​ര്‍ശ​യും ഭ​ര​ണ​സ​മി​തി ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഓ​ഡി​റ്റ് ത​ട​സ്സ​മു​ന്ന​യി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന​ത്. മു​ന്‍ വി.​സി ഡോ.​ടി.​കെ. നാ​രാ​യ​ണ​നും മു​ന്‍ ര​ജി​സ്ട്രാ​ർ ഡോ.​ആ​ര്‍.​കെ. ജ​യ​പ്ര​കാ​ശു​മാ​ണ് ഭ​ര​ണ​സ​മി​തി​ക്ക് വേ​ണ്ടി ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​തെ​ന്ന് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala KalamandalamE campus
News Summary - E-campus work in Kerala Kalamandalam
Next Story