Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ ബുൾജെറ്റ്​...

ഇ ബുൾജെറ്റ്​ സഹോദരൻമാരെ 14 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്​തു, ജയിലിലേക്ക്​ മാറ്റി

text_fields
bookmark_border
ഇ ബുൾജെറ്റ്​ സഹോദരൻമാരെ 14 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്​തു, ജയിലിലേക്ക്​ മാറ്റി
cancel

കണ്ണൂർ: ആര്‍.ടി ഓഫിസില്‍ അതിക്രമിച്ച്​ കടന്ന്​ ബഹളംവെച്ചെന്ന്​ ആരോപിച്ച്​ കണ്ണൂർ ടൗൺ പൊലീസ്​ അറസ്​റ്റുചെയ്​ത ഇ ബുൾ ജെറ്റ്​ യൂട്യുബർമാരും ഇരിട്ടി സ്വദേശികളായ സഹോദരങ്ങളുമായ എബിൻ, ലിബിൻ എന്നിവരെ കോടതി 14 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്​തു. ഇവരെ കണ്ണൂർ സബ്​ ജയിലിലേക്ക്​ മാറ്റി.

വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും​ അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന്​ കണ്ണൂർ മോ​ട്ടോർ വാഹന വകുപ്പ്​ എൻഫോഴ്​സ്​​മെൻറ്​ വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാൻ കസ്​റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കായി യുട്യൂബർമാരോട്​ തിങ്കളാഴ്ച ആർ.ടി ഓഫിസിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഓഫിസിലെത്തിയ ഇവർ ബഹളംവെച്ച്​ സംഘർഷഭരിതമായ രംഗങ്ങൾ സൃഷ്​ടിക്കുകയായിരുന്നു. 19 അനുയായികളുമായാണ്​ ഇവർ ഓഫിസിലെത്തിയതെന്നും നിയമലംഘനങ്ങൾപറഞ്ഞുമനസ്സിലാക്കുകയാണ്​ ചെയ്​തതെന്നും​ ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, തങ്ങളെ മോ​ട്ടോർ വാഹന വകുപ്പ്​ അധികൃതർ പീഡിപ്പിക്കുകയാണെന്ന്​ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റിട്ടിരുന്നു. യുട്യൂബർമാർ വിഡിയോയിലൂടെ വിവരമറിയിച്ചതിനെതുടർന്ന്​ ഇവരുടെ നിരവധി ആരാധകരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും അറിയിച്ച്​ സമൂഹ മാധ്യമങ്ങളിലൂടെ ലൈവ്​ വിഡിയോയും ഇവർ പങ്കുവെച്ചു. ബഹളത്തിനൊടുവിൽ മോ​ട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന്​ കണ്ണൂർ ടൗൺ പൊലീസ്​ സ്ഥലത്തെത്തി ഇരുവരെയും കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

ആർ.ടി ഓഫിസ്​ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ്​ ഇവർക്കെതിരെ കേസെടുത്തത്​. വെള്ള നിറത്തിലായിരുന്ന വാനി​​െൻറ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E BULL JET
Next Story