മലപ്പുറത്തിന്‍െറ സ്വന്തം; പാണക്കാടിന്‍െറയും...
text_fieldsമലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനാസ മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളിനു മുന്നില്‍ പൊതുദര്‍ശനത്തിനു വെച്ച സമയം. കാലുകുത്താന്‍ ഇടമില്ലാതെ തിങ്ങിനിറഞ്ഞ ജനാവലിക്കിടയില്‍നിന്ന് കൊച്ചുകുട്ടി കരയുന്നതുപോലെ തേങ്ങിത്തേങ്ങി കരയുകയണ് ഇ. അഹമ്മദ്. നൊമ്പരപ്പെടുത്തുന്ന ആ കാഴ്ച കണ്ടവരെല്ലാം പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്‍െറ കണ്ണുനീര്‍ തുള്ളികള്‍ക്ക് ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധത്തിന്‍െറ നനവുണ്ടായിരുന്നു. തങ്ങള്‍ കുടുംബത്തിന്‍െറ മനസ്സറിഞ്ഞ് ഇ. അഹമ്മദും അദ്ദേഹത്തിന്‍െറ മനസ്സറിഞ്ഞ് തങ്ങള്‍ കുടുംബവും... പൂക്കോയ തങ്ങളില്‍ തുടങ്ങി പാണക്കാട്ടെ ഇളംതലമുറയുമായും ഇ. അഹമ്മദിന്‍െറ ബന്ധം അഗാധമായിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആരോഗ്യാവസ്ഥ പരിഗണിച്ച് ഇ. അഹമ്മദിനെ മാറ്റിനിര്‍ത്തണമെന്ന ശക്തമായ അഭിപ്രായം പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിട്ടും മത്സരിക്കണമെന്ന അദ്ദേഹത്തിന്‍െറ താല്‍പര്യം മനസ്സിലാക്കിയ ഹൈദരലി തങ്ങള്‍ മറ്റൊന്നും ആലോചിക്കാതെ പച്ചക്കൊടി കാട്ടിയപ്പോള്‍ ചരിത്രവിജയം നേടി ഇ. അഹമ്മദ് തങ്ങളുടെ തീരുമാനം ശരിയെന്നു തെളിയിച്ചു.
തങ്ങള്‍ കുടുംബവുമായുള്ള അദ്ദേഹത്തിന്‍െറ ബന്ധത്തിന് രാഷ്ട്രീയത്തിനപ്പുറമുള്ള മാനങ്ങളുണ്ടായിരുന്നു. അതില്‍ വിശ്വാസവും ആത്മീയതയുമെല്ലാം ഇഴുകിച്ചേര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ കുടുംബത്തിന്‍െറ കാരണവരായി മറ്റാര്‍ക്കുമില്ലാത്ത സ്വാതന്ത്ര്യം കൊടപ്പനക്കല്‍ തറവാട്ടില്‍ അഹമ്മദ് അനുഭവിച്ചു. മുസ്ലിം ലീഗ് രാഷ്ട്രീയ പ്രതിസന്ധി നേരിട്ട നാളുകളില്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തുന്ന സമയങ്ങളിലൊക്കെ ഇ. അഹമ്മദിന്‍െറ അഭിപ്രായങ്ങള്‍ക്കാണ് തങ്ങള്‍ കാതോര്‍ക്കുക. അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നങ്ങള്‍ കെട്ടടങ്ങും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥിത്വ വിവാദത്തിനിടയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് (1,94,739) മലപ്പുറം മണ്ഡലത്തില്‍നിന്ന് അഹമ്മദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന് പാര്‍ട്ടിയിലെ ചില കോണുകളില്‍ നിന്നുപോലും ആവശ്യമുയര്‍ന്നിട്ടും അഹമ്മദിന്‍െറ രാഷ്ട്രീയ വിപ്ളവവീര്യത്തിനു മുന്നില്‍ പാര്‍ട്ടി നിസ്സഹായമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
