Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ. അഹമ്മദ് എം.പി ഇന്ന് ആശുപത്രി വിടും
text_fieldsbookmark_border
ജിദ്ദ: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്ലീംലീഗ് ദേശീയ പ്രസിഡന്‍റ് ഇ.അഹമ്മദ് എം.പി തിങ്കളാഴ്ച ആശുപത്രി വിടും. രവിലെ 11ന് ജിദ്ദ അന്താരാഷ്ട്ര വിനാത്താവളത്തില്‍ നിന്ന് സൗദിയ എയര്‍ലൈന്‍സില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും. 16ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഹമ്മദിനെ ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലേക്ക് വിമാനം കയറാന്‍ എയര്‍പോര്‍ട്ടിലത്തെിയപ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉംറ നിര്‍വഹിക്കാനാണ് അദ്ദേഹം എത്തിയത്.
Next Story
