Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ. അഹമ്മദ് കേരളം...

ഇ. അഹമ്മദ് കേരളം ലോകത്തിന് സമ്മാനിച്ച വിശ്വപൗരൻ -സാദിഖലി തങ്ങൾ

text_fields
bookmark_border
ഇ. അഹമ്മദ് കേരളം ലോകത്തിന് സമ്മാനിച്ച വിശ്വപൗരൻ -സാദിഖലി തങ്ങൾ
cancel
camera_alt

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: കേ​ര​ളം ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച വി​ശ്വ​പൗ​ര​ൻ എ​ന്ന കീ​ർ​ത്തി​ക്ക് ഇ. ​അ​ഹ​മ്മ​ദ് അ​ർ​ഹ​നാ​യ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ നി​സ്വാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ​വി​ക​ളോ​ട് നീ​തി​പു​ല​ർ​ത്തി​യ ജീ​വി​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റേ​ത്. ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മ​തേ​ത​ര​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം വ​ലി​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ചു. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ ദേ​ശാ​ന്ത​ര പ്ര​ശ​സ്ത​മാ​ണ്. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പ​ത്മ​ഭൂ​ഷ​ൻ ഗു​ലാം ന​ബി ആ​സാ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി, കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ, ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, വി.​കെ. ഇ​ബ്രാ​ഹീം കു​ഞ്ഞ്, ഇ. ​അ​ഹ​മ്മ​ദി​ന്റെ മ​ക​ൻ റ​ഈ​സ് അ​ഹ​മ്മ​ദ്, കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് അ​ഡ്വ. പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് അ​ഡ്വ. പി.​എം.​എ. സ​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E AhamedSadiq Ali Shihab Thangal
News Summary - E Ahamed is the global citizen Kerala Gifted to the World panakkad Sadiqali Thangal
Next Story