കൊണ്ടോട്ടിയിലെ നവവധുവിന്റെ മരണം: ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല
text_fieldsഷഹാന മുംതാസ്
കൊണ്ടോട്ടി: നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ.സി. സേതുവിനാണ് കഅന്വേഷണ ചുമതല. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂർ പൂന്തലപ്പറമ്പ് അബ്ദുൽ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസിനെ (19) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുള്ള ഭർത്താവ് അബ്ദുൽ വാഹിദ് നിറത്തിന്റെ പേരിൽ ഫോണിലൂടെ ഷഹാനയെ നിരന്തം മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് യുവതിയുടെ മരണശേഷം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണങ്ങൾക്ക് ശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്ന് ഡി.വൈ.എസ്.പി സി.കെ. സേതു പറഞ്ഞു. 2024 മെയ് 27നാണ് അബ്ദുൽ വാഹിദും ഷഹാന മുംതാസും തമ്മിലുള്ള നിക്കാഹ് നടന്നത്. നിക്കാഹിനു ശേഷം വിദേശത്തുപോയ വാഹിദ് നിറമില്ലെന്ന് പറഞ്ഞ് മാനസികമായി തളർത്തിയതാണ് ഷഹാനയെ മരണത്തിലേക്ക് നയിച്ചതെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

