തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സമരപ്പന്തലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കടന്നു. ഇതേതുടർന്ന് തലസ്ഥാന നഗരിയിൽ ഇരുകൂട്ടരും തമ്മിൽ കല്ലേറും സംഘർഷവും നടക്കുന്നു.
റാങ്ക് ജേതാവിെൻറ ആത്മഹത്യയിൽ പ്രതിഷേധിച്ച് പട്ടത്തെ പി.എസ്.സി ആസ്ഥാന ഓഫിസിനുമുന്നിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരപ്പന്തലിലാണ് സംഭവം. ഇതിനിടെ, വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് ഇവിടേക്ക് ഓടിക്കയറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമരപ്പന്തലിലുള്ളവരെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഇരുവിഭാഗവും തെരുവുയുദ്ധത്തിൽ ഏർപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്രപ്പന്തൽ സന്ദർശിച്ച ഉടനെയാണ് സംഭവം. ഇരുവിഭാഗത്തെയും പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റി. നിരവധി പേർക്ക് കല്ലേറിലും അക്രമത്തിലും പരിക്കേറ്റു.