രാഹുൽ ജയിലിലായ വാർത്ത അച്ചടിച്ച പേജിൽ പൊതിച്ചോറ് പൊതിഞ്ഞ് ഡി.വൈ.എഫ്.ഐ
text_fieldsകോഴിക്കോട്: ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോർ പദ്ധതിയുടെ മറവിൽ അനാശാസ്യം നടക്കുന്നുവെന്ന് മുമ്പ് ആരോപിച്ച രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, ബലാത്സംഗക്കേസിൽ ജയിലിലായ വാർത്ത അച്ചടിച്ച പത്രത്തിൽ പൊതിച്ചോറ് വിതരണവുമായി ഡി.വൈ.എഫ്.ഐ. രാഹുൽ അറസ്റ്റിലായ വാർത്ത അച്ചടിച്ചു വന്ന പത്രത്തിൽ ഇന്ന് പൊതിച്ചോറ് പൊതിയുമെന്ന് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഇതേക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പും ഇന്ന് വൈറലായി. നിറഞ്ഞ മനസ്സോടെ ആണ് പൊതി കെട്ടുന്നതെന്നും പൊതിച്ചോറിന്റെ ഉള്ളിൽ നല്ലൊരു കോഴിഫ്രൈ വെക്കാൻ മറന്നിട്ടില്ലെന്നും സീമ സജി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന കുറിപ്പിൽ പറയുന്നു.
പൊതിച്ചോറുമായി പ്രതിഷേധം
ഇന്നലെ അറസ്റ്റിലായ രാഹുലിനെ വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത് പൊതിച്ചോറുമായിട്ടായിരുന്നു. ‘ജയിലിൽ കഴിക്കാൻ അവന് ഈ പൊതിച്ചോറ് കൊടുക്കണേ’ എന്ന് വിളിച്ചുപറയുകയും ചെയ്തിരുന്നു. മാത്രമല്ല, ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകർ വിളിച്ചത് ‘കോഴി, കോഴി, കാട്ടുകോഴി...’ എന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

