Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമൂഹിക അടുക്കളകളിൽ വിഷം കലർത്താൻ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ
text_fieldsbookmark_border
കയ്പമംഗലം (തൃശൂർ): സാമൂഹിക അടുക്കളകളിൽ രാഷ്ട്രീയ പാർട്ടികൾ വിഷം കലർത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ചാമക്കാല കോലോത്തും പറമ്പിൽ അബ്ദുറഹ്മാൻ കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്.
കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവർ വിഷം കലർത്തുമെന്നും പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി, ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി എന്നിവർ കൊടുത്ത പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
